തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്
text_fieldsചെന്നൈ: പുതിയ പെൻഷൻ പദ്ധതി റദ്ദാക്കുന്നതടക്കം ഏഴിന ആവശ്യങ്ങളുന്നയിച്ച് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത കൂട്ടായ്മയായ ‘ജാക്ടോ ജിയോ’യുടെ ആഭിമുഖ്യത്തിൽ ഇൗ മാസം നാലുമുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. വെള്ളിയാഴ്ച സംഘടന പ്രതിനിധികളുമായി മന്ത്രി ഡി. ജയകുമാർ നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
ഗജ ചുഴലിക്കാറ്റ് നാശം വിതച്ച ജില്ലകളിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പണിമുടക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അഭ്യർഥിച്ചു. എന്നാൽ, പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ ജീവനക്കാർ ദുരിതാശ്വാസ പ്രവർത്തനവുമായി രംഗത്തിറങ്ങുമെന്നും ഇവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.