Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 8:30 PM IST Updated On
date_range 12 Jan 2021 8:30 PM ISTകാര്‍ഷിക നിയമങ്ങള്‍ പഠിക്കാനുള്ള സുപ്രീംകോടതി സമിതിയിൽ സംതൃപ്തിയില്ല -യെച്ചൂരി
text_fieldsbookmark_border
ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ സംതൃപ്തിയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നതാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം. നിയമങ്ങള്‍ പാസാക്കിയ പാര്‍ലമെൻറ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത് ശരിയായ ചുവടുവെപ്പാണ്. കാര്‍ഷികരംഗത്ത് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്കരണങ്ങള്‍ക്കായി കര്‍ഷകരടക്കം എല്ലാവരുമായി ചര്‍ച്ച നടത്തണം. തുടര്‍ന്ന് നിര്‍ദേശങ്ങള്‍ പാര്‍ലമെൻറിെൻറ പരിഗണനക്കു കൊണ്ടുവരുകയാണ് വേണ്ടതെന്നും സീതാറാം െയച്ചൂരി ഡൽഹിയിൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story