വിവരവും വിദ്യാഭ്യാസവുമുള്ള ശത്രുവിനെ തെരഞ്ഞെടുത്തതാണ് സർക്കാർ ചെയ്ത തെറ്റ് -കനയ്യ കുമാർ
text_fieldsന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഹോസ്റ്റലിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ നടന്ന ഗുണ്ടാ ആ ക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ജെ.എന്‍.യുവിലെ മുന്‍ യൂനിയന്‍ അധ്യക്ഷനും സി.പി.ഐ നേതാവുമായ കനയ് യ കുമാർ. ജെ.എൻ.യുവിനെ ശത്രുവായി തെരഞ്ഞെടുത്തത് ക്രേന്ദ്ര സർക്കാർ ചെയ്ത തെറ്റാണെന്ന് കനയ്യ കുമാർ പറഞ്ഞു.
റിപ്പോർട്ട് ചെയ്യപ്പെടാത്ത പ്രശ്നങ്ങളാണ് ജെ.എൻ.യു എപ്പോഴും ചർച്ച ചെയ്യുന്നത്. സർക്കാർ ഒരു തെറ്റ് ചെയ്തു. അവർ വിവരവും വിദ്യാഭ്യാസവുമുള്ള ശത്രുവിനെ തെരഞ്ഞെടുത്തു. ജെ.എൻ.യുവിനോടുള്ള വിദ്വേഷം എന്നാൽ ഒരു സർവകലാശാലയോടോ പ്രത്യയശാസ്ത്രത്തോടോ ഉള്ള വിദ്വേഷമല്ലെന്നും മറിച്ച് ഒരു രാജ്യം എങ്ങനെയായിരിക്കണം എന്ന ചിന്തയാണതെന്നും കനയ്യ കുമാർ അഭിപ്രായപ്പെട്ടു.
ജെ.എൻ.യുവിൽ ഒരു പെൺകുട്ടിക്ക് ലൈബ്രറിയിൽ നിന്ന് പുറത്തുകടന്ന് ഒറ്റയ്ക്ക് നടക്കാൻ സാധിക്കും. ഈ ക്യാമ്പസിൽ 40 ശതമാനം ആളുകളും ആദിവാസികളോ അല്ലെങ്കിൽ നിർധന കുടുംബങ്ങളിൽ നിന്നുള്ളവരോ ആണ്. തന്നെ തുക്ടെ-തുക്ടെ സംഘത്തിൻെറ നേതാവ് എന്ന് വിളിക്കുന്നത് അംഗീകാരമായാണ് കരുതുന്നത്.
തുക്ടെ-തുക്ടെ സംഘം എന്നത് വലതുപക്ഷ പാർട്ടിക്കാർ എതിർപക്ഷത്തെ, പ്രത്യേകിച്ച് ഇടതുപക്ഷത്തേയും അവരെ പിന്തുണക്കുന്നവേരയും ആക്രമിക്കാനായി ഉപയോഗിക്കുന്ന പ്രയോഗമാണെന്നും നിങ്ങൾ ജെ.എൻ.യുവിന് ഒപ്പമാണെങ്കിൽ നിങ്ങളെ ഇടതുപക്ഷമെന്ന് വിളിക്കുമന്നും കനയ്യ കുമാര്‍ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.