ചർച്ച കശ്മീരിലെ യുവജനങ്ങളുമായി മാത്രം -അമിത് ഷാ
text_fieldsന്യൂഡൽഹി: ഹുർറിയത്ത് കോൺഫറൻസുമായോ, ജംഇയ്യത്തുമായോ പാകിസ്താനുമായോ ചർച്ചയില്ലെന്നും കശ്മീരിലെ യുവജനങ്ങളുമായി മാത്രമേ സംഭാഷണമുള്ളൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ തെറ്റായ നയത്തിന്റെ ഫലമാണ്. ഇത് റദ്ദാക്കാനും ജമ്മു-കശ്മീരിനെ പൂർണമായും രാജ്യവുമായി കൂട്ടിച്ചേർക്കുവാനുമുള്ള ചരിത്രപരമായ തീരുമാനമാണ് നരേന്ദ്ര മോദി കൈക്കൊണ്ടത്.
ജമ്മു-കശ്മീരിൽ തീവ്രവാദം മൂലം 40,000ത്തിലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. 370ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം സ്ഥിതിഗതികൾ വളരെയധികം മെച്ചപ്പെട്ടുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കശ്മീരിന്റെ വർഷത്തിലുള്ള തലസ്ഥാന മാറ്റം മോദി സർക്കാർ അവസാനിപ്പിച്ചു, ലഖൻപുർ ടോൾ നിർത്തലാക്കി. 33 വർഷത്തിന് ശേഷം കശ്മീരിൽ സിനിമഹാളുകൾ തുറന്നു. രാത്രി ഷോകളും ശിക്കാര ഉത്സവവും ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കല്ലേറ് ഓർമയായി മാറി. ക്ഷേത്രങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കി-ആഭ്യന്തരമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.