സർക്കാർ ഇടപെട്ടു; വാക്സിൻ നിർമാതാക്കൾ പോര് നിർത്തി
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് അനുമതി നൽകിയതിനു പിന്നാലെ വാക്സിൻ നിർമാതാക്കൾ ആരംഭിച്ച പോര് സർക്കാർ ഇടപെട്ടതോടെ അവസാനിപ്പിച്ചു. രാജ്യത്തിനുവേണ്ടി ഒരുമിച്ചുനില്‍ക്കുമെന്ന് കോവിഷീൽഡ് നിര്‍മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടും കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഫലപ്രാപ്തിയില്ലെന്ന് കോവാക്സിെൻറ പേര് പരാമർശിക്കാതെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദർ പൂനവാല നടത്തിയ പരാമർശമാണ് പോരിന് തുടക്കമിട്ടത്.
ഇന്ത്യയിലും ലോകത്തും കോവിഡ് പ്രതിരോധ വാക്സിെൻറ വിതരണത്തിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. വാക്സിനുകള്‍ ആഗോള തലത്തില്‍ പൊതുജനാരോഗ്യത്തിന് ഗുണപ്രദവും ജീവന് രക്ഷിക്കാന്‍ പ്രാപ്തിയുള്ളതുമാണ്.
ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകളുടെ ഉൽപാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയിലെയും സമാന രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് വാക്സിന് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന കാര്യത്തില്‍ പൂര്‍ണ ബോധ്യമുണ്ട്. ആഗോള തലത്തില്‍ തന്നെ കോവിഡ് -19 പ്രതിരോധ വാക്സിന് എല്ലാവര്ക്കും ലഭ്യമാക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
വാക്സിൻ നിർമാതാക്കൾ തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനു മുേമ്പ സർക്കാർ പെട്ടെന്നുതന്നെ വിഷയത്തിൽ ഇടെപട്ടതോടെയാണ് കമ്പനികൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. തർക്കത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാക്കൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.