സൈന്യത്തെ രാഷ്ട്രീയ പ്രചാരത്തിനായി ഉപയോഗിക്കുന്ന തരംതാഴ്ന്ന വേലയാണ് സർക്കാർ ചെയ്യുന്നത്- കോൺഗ്രസ്
text_fieldsന്യുഡൽഹി: സൈന്യത്തെ രാഷ്ട്രീയ പ്രചാരത്തിനായി ഉപയോഗിക്കുന്ന തരം താഴ്ന്ന വേലയാണ് സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ്. രാഷ്ട്രപതി ദ്രൗപതി മുർമു ഉടൻതന്നെ വിഷയത്തിൽ ഇടപെടണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
"കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും മറ്റെല്ലാത്തിലും പരാജയം നേരിട്ട മോദി സർക്കാർ ഇപ്പോൾ സൈന്യത്തെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരം നടത്താനുള്ള വളരെ വിലകുറഞ്ഞ ശ്രമമാണ് നടത്തുന്നത്. സൈന്യത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഈ ശ്രമം അത്യന്തം അപകടകരമാണ്. ഇന്ത്യൻ സായുധ സേനയുടെ പരമോന്നത കമാൻഡറായ പ്രസിഡന്റ് ദ്രൗപതി മുർമു ജിയോട് വിഷയത്തിൽ ഇടപെടാനും ഈ തെറ്റായ നടപടി ഉടൻ പിൻവലിക്കാൻ മോദി സർക്കാരിനോട് നിർദ്ദേശിക്കാനും ഞങ്ങൾ അഭ്യർഥിക്കുന്നു"- ജയ്റാം രമേശ് എക്സിൽ കുറിച്ചു.
സർക്കാർ പദ്ധതികളുടെ പ്രചരണത്തിനായി സൈന്യത്തെ ഉപയോഗിക്കുമെന്ന മാധ്യമ വാർകത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് ജയ്റാം രമേശിന്‍റെ പ്രതികരണം.സൈന്യം എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും അതിനെ ഒരിക്കലും രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയിട്ടില്ലെന്നും ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.