ജി.എസ്.ടി ഘടന പരിഷ്കരിക്കണം –കാരാട്ട്
text_fieldsന്യൂഡൽഹി: സാധാരണക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും പ്രാപ്യമായ നിലയിലേക്ക് ജി.എസ്.ടി ഘടന പരിഷ്കരിക്കണമെന്ന് സി.പി.എം മുൻ ജന. സെക്രട്ടറി പ്രകാശ് കാരാട്ട്. വ്യാപാരി വ്യവസായി കോഒാഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ലമെൻറിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശാസ്ത്രീയ നികുതിഘടന പിന്‍വലിക്കുക, ചെറുകിട വ്യാപാരികളെയും വ്യവസായികളെയും സംരക്ഷിക്കുക, ഹോട്ടല്‍ ഭക്ഷണത്തെ നികുതിയിൽനിന്ന് ഒഴിവാക്കുക, റിട്ടേണ്‍ സമര്പ്പണത്തിലെയും സോഫ്റ്റ്വെയറിലെയും അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. കേരളത്തിലെ വിവിധ വ്യാപാരി വ്യവസായി സംഘടനകളില്‍നിന്ന് അഞ്ഞൂറോളം പ്രതിനിധികള്‍ സംബന്ധിച്ചു.
കേരള ഹൗസില്‍നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. എം.പിമാരായ പി.കെ. ശ്രീമതി, ഡോ. എ. സമ്പത്ത്, എം.ബി. രാജേഷ്, പി.കെ. ബിജു, കെ. സോമപ്രസാദ്, ജോയ്സ് ജോർജ്, സി.എന്‍. ജയദേവൻ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, ഇ.ടി. മുഹമ്മദ് ബഷീർ, വി.കെ.സി. മമ്മദ് കോയ എം.എൽ.എ, സംസ്ഥാന ഭാരവാഹികളായ കെ. ആന്‍സലന്‍ എം.എല്‍.എ, ജി. ജയപാല്‍, സി.കെ. ജലീൽ, വി. പാപ്പച്ചന്, കെ.എം. ലെനിൻ, ടി.വി. ബൈജു, വിവിധ സംഘടന നേതാക്കളായ മൊയ്തീന്‍കുട്ടി ഹാജി, അന്‍സാരി, ഫൈസൽ, കോഒാഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഇ.എസ്. ബിജു, കെ.എം. ഷംസുദ്ദീന് എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.