Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2024 12:02 PM GMT Updated On
date_range 28 March 2024 12:04 PM GMTതൊഴിലുറപ്പ് പദ്ധതി വേതനം കൂട്ടി; കേരളത്തിൽ 13 രൂപ
text_fieldsbookmark_border
ന്യൂഡൽഹി: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം 3.4 ശതമാനം മുതൽ 10.56 ശതമാനം വരെ വേതനം കൂട്ടി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
കേരളത്തിലെ തൊഴിലുറപ്പ് വേതന നിരക്കിൽ 3.90 (13 രൂപ) ശതമാനം വർധനാവാണ് ഉണ്ടായത്. പുതിയ വർധന പ്രകാരം കേരളത്തിൽ 333 രൂപയുണ്ടായിരുന്നത് 346 രൂപ ആയി ഉയരും. ഏപ്രിൽ ഒന്നുമുതൽ പുതിയ വേതന നിരക്ക് പ്രാബല്യത്തിൽ വരും.
ഏറ്റവും ഉയർന്ന വേതന വർധനവ് ഉണ്ടായിരിക്കുന്നത് ഗോവയിലാണ്. 10.56 (34 രൂപ) ശതമാനമാണ് വർധിപ്പിച്ചത്. ഇതോടെ ഗോവയിലെ വേതനം 322 രൂപയിൽ നിന്നും 356 രൂപ ആയി ഉയരും. യു.പിയിലും ഉത്തരാഖണ്ഡിലുമാണ് വേതന നിരക്ക് വർധന ഏറ്റവും കുറവ്. 3.4 ശതമാനം (ഏഴ് രൂപ) വര്‍ധനയാണ് ഈ സംസ്ഥാനങ്ങള്‍ക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story