കേരള സർക്കാറിെൻറ ഡൽഹി പ്രതിനിധി സമ്പത്ത് മാസങ്ങളായി നാട്ടിൽ; ശമ്പളവും അലവൻസുമായി കൈപ്പറ്റിയത് 3.23 ലക്ഷം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന സർക്കാർ കാബിനറ്റ് പദവിയോടെ ഡൽഹിയിൽ നിയോഗിച്ച പ്രത്യേക പ്രതിനിധി എ. സമ്പത്ത് മാസങ്ങളായി നാട്ടിലാണ്. എന്നാൽ, ശമ്പളവും ഡൽഹി അലവൻസും മുറപോലെ ലഭിക്കുന്നുണ്ടെന്ന് വിവരാവകാശരേഖ. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള ശമ്പളവും അലവന്‍സും അടക്കം 3.23 ലക്ഷം രൂപ കൈപ്പറ്റിയതായി അഡ്വ. കോശി ജേക്കബ് നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേരള ഹൗസ് അഡ്മിനിസ്ട്രേഷന്‍ ഓഫിസര്‍ നല്‍കിയ മറുപടിയിൽ വ്യക്തമാക്കുന്നു.
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് സമ്പത്ത് നാട്ടിലേക്ക് പോയത്. ലോക്ഡൗണിനെ തുടർന്ന് ഡൽഹിയിൽ മലയാളി വിദ്യാർഥികളടക്കം നിരവധി പേർ നാട്ടിെലത്താനാവാതെ കുടുങ്ങിയതിനെ തുടർന്ന് അദ്ദേഹത്തിെൻറ അസാന്നിധ്യം ഏറെ വിവാദമായിരുന്നു. കേരള ഹൗസിൽ േകാവിഡ് ലോക്ഡൗൺ കാലത്തെ സമ്പത്തിെൻറ ഒാഫിസ് ഹാജർനില സംബന്ധിച്ച ചോദ്യത്തിന് വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് കേരളഹൗസ് അഡ്മിനിസ്ട്രേഷന്‍ ഓഫിസര്‍ നല്‍കിയ മറുപടി.
ചുമതല നിർവഹിക്കാതിരുന്ന കാലത്ത് സമ്പത്തിന് ശമ്പളം നൽകരുതെന്ന് കാണിച്ച് ഗവർണർക്കു നൽകിയ നിവേദനം മുഖ്യമന്ത്രിയുടെ പരിഗണനക്കയച്ചെങ്കിലും നടപടിയുണ്ടായിെല്ലന്ന് കോശി ജേക്കബ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.