വാട്സ്ആപ് ഉപയോക്താക്കളെ സമ്മർദത്തിലാക്കുന്നുവെന്ന് സർക്കാർ
text_fieldsന്യൂഡൽഹി: വാട്സ്ആപ്പിെൻറ പുതുക്കിയ സ്വകാര്യത നയത്തിനെതിരെ ഡൽഹി ഹൈകോടതിയിൽ കേന്ദ്രസർക്കാറിെൻറ പുതിയ സത്യവാങ്മൂലം. തങ്ങളുടെ പുതുക്കിയ നയം അംഗീകരിപ്പിക്കാൻ വാട്സ്ആപ് തന്ത്രപൂർവം ഉപയോക്താക്കളെ സമ്മർദത്തിലാക്കുന്നുവെന്ന് സർക്കാർ കുറ്റപ്പെടുത്തി.
പുതുക്കിയ നയം അംഗീകരിക്കാത്തവർക്ക് ഇരിക്കപ്പൊറുതി നൽകാതെ തുടർച്ചയായി നോട്ടിഫിക്കേഷെൻറ ബഹളമാണ്. കേന്ദ്രസർക്കാറിെൻറ ഡാറ്റ സംരക്ഷണ ബിൽ പ്രാബല്യത്തിൽ വരുന്നതിനു മുമ്പുതന്നെ പുതുക്കിയ സ്വന്തം നയം എല്ലാ ഉപയോക്താക്കളെക്കൊണ്ടും അംഗീകരിപ്പിക്കാനാണ് ശ്രമം. ഇത്തരത്തിൽ തുടർച്ചയായി നോട്ടിഫിേക്കഷൻ നൽകുന്നത് വിലക്കണമെന്ന് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. പുതുക്കിയ നയം നടപ്പാക്കരുതെന്ന് കേന്ദ്രം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് ഉൾക്കൊള്ളാനാവില്ല എന്നാണ് വാട്സ്ആപ്പിെൻറ നിലപാട്. രാജ്യത്തെ പൗരന്മാരുടെ താൽപര്യങ്ങൾക്കും അവകാശങ്ങൾക്കും വിരുദ്ധമാണ് ഈ നിലപാട്. വാട്സ്ആപ് നിത്യജീവിതത്തിെൻറ ഭാഗമായി മാറിയിട്ടുണ്ട്. വ്യവസ്ഥ അടിച്ചേൽപിക്കൽ നിരുത്തരവാദപരമാണ്. യൂറോപ്യൻ നാടുകളിൽ നടപ്പാക്കുന്നതിൽനിന്ന് ഭിന്നവുമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
വാട്സ്ആപ്പിെൻറ സ്വകാര്യത നയം പിൻവലിക്കുകയോ, അതിൽ പങ്കുചേരാതിരിക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുകയോ വേണമെന്ന് ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികളുമായി ബന്ധപ്പെട്ടാണ് സർക്കാറിെൻറ പുതിയ സത്യവാങ്മൂലം. രാജ്യത്തെ ഐ.ടി ചട്ടങ്ങൾക്ക് വിരുദ്ധമാണ് വാട്സ്ആപ് നയമെന്ന് സർക്കാർ കുറ്റപ്പെടുത്തി.
അതേസമയം, ഉപയോക്താക്കളുടെ സ്വകാര്യതക്ക് മുന്തിയ പരിഗണനയാണ് തങ്ങൾ നൽകുന്നതെന്ന് വാട്സ്ആപ് വിശദീകരിച്ചു. മെസേജിെൻറ സ്വകാര്യതയെ പുതിയ അപ്ഡേറ്റ് ബാധിക്കില്ല. താൽപര്യമുള്ളവർക്ക് കൂടുതൽ ബിസിനസ് ഇടപെടലുകൾക്ക് അവസരമൊരുക്കുകയാണ് ചെയ്യുന്നത്. അതിനു പാകത്തിൽ അധിക വിവരങ്ങൾ നൽകുകയാണ് ലക്ഷ്യം. വാട്സ്ആപ് ഉപയോഗത്തിന് ഒരു വിധ നിയന്ത്രണവും പരിധിയും ഉണ്ടാവില്ലെന്നും വാട്സ്ആപ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.