സി.എ.ജി ഓഡിറ്റിനെ സർക്കാർ എതിർക്കുന്നത് അഴിമതി പുറത്തുവരാതിരിക്കാൻ -വി. മുരളീധരൻ
text_fieldsന്യൂഡൽഹി: കിഫ്ബിയിലെ സി.എ.ജി ഓഡിറ്റിനെ സർക്കാർ എതിർക്കുന്നത് അഴിമതി പുറത്തു വരാതിരിക്കാനാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്വര്‍ണക്കടത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയ പിണറായി കിഫ്ബിയില്‍ കേന്ദ്ര അന്വേഷനം അവശ്യപ്പെടാത്തത് എന്തുകൊണ്ടെന്നും മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസും ആർ.എസ്.എസും ഗൂഢാലോചന നടത്തിയാണ് ഹൈക്കോടതിയില്‍ കേസ് നല്‍കിയതെന്ന ധനകാര്യമന്ത്രി തോമസ് ഐസകിന്‍റെ വാദം മുരളീധരന്‍ തള്ളി. ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന പേടിയാണോ ധനകാര്യ മന്ത്രിക്കെന്നും മുരളീധരൻ ചോദിച്ചു.
പൊതുമരാമത്ത് വകുപ്പ് ഇത്രയും കാലം നടപ്പാക്കിക്കൊണ്ടിരുന്ന പദ്ധതികളാണ് ഇപ്പോൾ കിഫ്ബി നടപ്പാക്കുന്നത്. തോമസ് ഐസക്കിന് ബുദ്ധിഭ്രമമെന്ന് സംശയിക്കുന്നതായി വി. മുരളീധരൻ പറഞ്ഞു. കള്ളപ്പണ ഇടപാടിൽ സി.പി.എം ബന്ധം വ്യക്തമാണ്. കള്ളപ്പണക്കാർക്കെതിരെ കേന്ദ്ര ഏജൻസികൾ നിങ്ങുന്നത് കേരള സർക്കാറിനെതിരെയുള്ള നീക്കമായി ചിത്രീകരിക്കാനാണ് സി.പി.എം ശ്രമം.
ലൈഫ് മിഷന്‍റെ ഫയലുകൾ പരിശോധിച്ചതിൽ നിയമസഭാ സമിതിക്ക് പരാതിയുണ്ടെങ്കിൽ ആദ്യം നോട്ടീസ് നൽകേണ്ടത് വിജിലൻസിനാണ്. ഫയലുകൾ ആദ്യം പരിശോധിച്ചത് വിജിലൻസാണ്. എന്നാൽ നിയമസഭാ സമിതി വിജിലൻസിനെ എതിർക്കാതെ എൻഫോഴ്‌സ്‌മെന്‍റിനെ എതിർക്കുന്നു.
സംസ്ഥാനത്തെ ഒരു മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചുകൊണ്ട് പത്രസമ്മേളനം വിളിച്ച് സി.എ.ജി റിപ്പോർട്ടിനെ കുറിച്ച് പറയുമ്പോൾ സ്പീക്കർക്ക് അവകാശ ലംഘനമായി തോന്നുന്നില്ല. ഇത്തരം വിഷയങ്ങളിൽ ധാരണയില്ലെങ്കിൽ സ്പീക്കർ രാജിവെച്ച് ഒഴിയണം.
അന്താരാഷ്ട്ര തലത്തിൽ അവാർഡുകൾ വാങ്ങുന്നതിന് അപ്പുറം കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾക്ക് പ്രയോജനമുള്ളത് ഒന്നും ഉണ്ടായിട്ടില്ലെന്നും മുരളീധരൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.