ദീപാവലി സമ്മാനം; ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് പി.എഫ് പലിശ ക്രെഡിറ്റ് ആയി തുടങ്ങി
text_fieldsന്യൂഡൽഹി: ദീപാവലി സമ്മാനമായി പ്രോവിഡന്റ് ഫണ്ടിന്റെ പലിശ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ തുടങ്ങി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ(ഇ.പി.എഫ്.ഒ). 2022-23 സാമ്പത്തിക വർഷത്തിലെ പി.എഫ് അക്കൗണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് 8.15 ശതമാനമാണ്. ചിലർക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് ഇതിനകം തന്നെ പലിശ ക്രെഡിറ്റ് ആയിട്ടുണ്ട്. എല്ലാവരുടെ അക്കൗണ്ടിലേക്കും പലിശ ക്രെഡിറ്റാകാൻ സമയമെടുക്കുമെന്നാണ് ഇ.പി.എഫ്.ഒ പറയുന്നത്. 24 കോടി അക്കൗണ്ടുകളിൽ ഇതിനകം പലിശ ലഭിച്ചതായി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു.
പലിശ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ അത് വ്യക്തിയുടെ പി.എഫ് അക്കൗണ്ടിൽ പ്രതിഫലിക്കും. ടെക്‌സ്‌റ്റ് മെസേജ്, മിസ്‌ഡ് കോൾ, ഉമാങ് ആപ്പ്, ഇ.പി.എഫ്.ഒ വെബ്‌സൈറ്റ് എന്നിവ വഴി പി.എഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം.
എല്ലാ വർഷവും ഇ.പി.എഫ്.ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സി.ബി.ടി) ധനമന്ത്രാലയവുമായി കൂടിയാലോചിച്ച് പി.എഫ് പലിശ നിരക്ക് തീരുമാനിക്കുന്നു. ഈ വർഷം ജൂലൈയിലാണ് ഇ.പി.എഫ്.ഒ പലിശ നിരക്ക് പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം, ഇ.പി.എഫ്.ഒ ഉപയോക്താക്കളുടെ വരിക്കാരുടെ പലിശ നിരക്ക് 2020-21 ലെ 8.5 ശതമാനത്തിൽ നിന്ന് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.10 ശതമാനമായി കുറച്ചിരുന്നു. ഇ.പി.എഫ് പലിശ നിരക്ക് എട്ട് ശതമാനമായിരുന്ന 1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.