മുത്തലാഖ് ഒാർഡിനൻസിന് നീക്കം
text_fieldsന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി ഒാർഡിനൻസ് കൊണ്ടുവരാൻ സർക്കാർ നീക്കം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയിൽ മുത്തലാഖ് ബിൽ പാസാക്കാൻ കഴിയാതെപോയ സാഹചര്യത്തിലാണ് ഇത്.
മുത്തലാഖ് ബിൽ പ്രതിപക്ഷ ഭേദഗതികൾ തള്ളി ശബ്ദവോേട്ടാടെ ലോക്സഭയിൽ പാസാക്കാൻ സർക്കാറിന് സാധിച്ചിരുന്നു. എന്നാൽ, ബിൽ സൂക്ഷ്മപരിശോധനക്ക് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് രാജ്യസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളംമൂലം ചർച്ചക്കെടുക്കാനും കഴിഞ്ഞില്ല.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നത് സംബന്ധിച്ച് അഭിപ്രായം തേടിയ ഭൂരിപക്ഷം സംസ്ഥാനങ്ങളും അനുകൂലമായാണ് പ്രതികരിച്ചതെന്നും ബില്ലിന് അടുത്ത പാർലമെൻറ് സമ്മേളനത്തിൽ അംഗീകാരം നേടാൻ കഴിയുന്ന സാഹചര്യമുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. മുത്തലാഖ് ചെയ്യുന്ന പുരുഷന് മൂന്നുവർഷം തടവും പിഴയും വിധിക്കുന്നതാണ് ബിൽ. കോൺഗ്രസ്, ഇടതു പാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, മുസ്ലിംലീഗ് തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികൾ ബില്ലിലെ വ്യവസ്ഥകളെ ശക്തമായി എതിർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.