ജെ.എൻ.യു ഫീസ് വർധന പിൻവലിക്കുമെന്ന് സർക്കാർ
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല ഹോസ്റ്റലിലെ വർധിപ്പിച്ച ഫീസ് പിൻവലിക്കാൻ ധാരണ. മാനവവിഭവ ശേഷി മന്ത്രാലയം അ ധികൃതരും ജെ.എന്‍.യു വിദ്യാര്‍ഥികളും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. ഹോസ്റ്റലിലെ യൂട്ടിലിറ്റി, സർവിസ് ചാർജുകൾ വിദ്യാർഥികൾ വഹിക്കേണ്ടെന്ന തീരുമാനം മാനവവിഭവ ശേഷി മന്ത്രാലയം കൈക്കൊണ്ടതായാണ് വിവരം. ഇത് സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന് വിദ്യാർഥി യൂനിയൻ പറയുന്നു.
അതേസമയം, ഫീസ് വർധനക്കെതിരായി തുടരുന്ന സമരം പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് വിദ്യാർഥി യൂനിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് പറഞ്ഞു. വൈസ് ചാൻസലറിൽ തങ്ങൾക്ക് വിശ്വാസമില്ല. ഫീസ് വർധന പിൻവലിക്കുന്നത് സംബന്ധിച്ച് മാനവവിഭവ ശേഷി മന്ത്രാലയം സർക്കുലർ ഇറക്കിയാൽ മാത്രമേ മറ്റ് കാര്യങ്ങൾ തീരുമാനിക്കൂവെന്നും ഐഷി ഘോഷ് പറഞ്ഞു.
അതേസമയം, സംഘർഷത്തെ തുടർന്ന് അടച്ച ജെ.എൻ.യു കാമ്പസ് തിങ്കളാഴ്ച തുറക്കുമെന്ന് വൈസ് ചാൻസലർ എം. ജഗ്ദേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.