അഞ്ചു വർഷം കൂടുേമ്പാൾ സർക്കാറുകൾ മാറും - മോഹൻ ഭാഗവത്
text_fieldsന്യൂഡൽഹി: എല്ലാ അഞ്ചുവർഷം കൂടുേമ്പാഴും സർക്കാറുകൾ മാറാൻ സാധ്യതയുണ്ടെന്നും അതിനാൽ സാമൂഹിക സംഘടനകൾ സഹായത്തി നായി സർക്കാറിനെ ആശ്രയിക്കരുതെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്.
സംസ്കൃത പണ്ഡിതനായിരുന്ന മഹാമഹോപാ ധ്യായ് വാസുദേവ വിഷ്ണു മിരാഷിയുടെ 125ാമത് ജൻമവാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ-റിസർച് സംഘടനകൾ ശക്തവും സ്ഥിരവുമായ സഹായിയെ കണ്ടെത്തി സമൂഹത്തിൻെറ ക്ഷേമത്തിനായി പ്രവർത്തിക്കണം.
സർക്കാറിനോട് സംസാരിക്കണമെങ്കിൽ ആകാം. എന്നാൽ സംഘടനകൾ സർക്കാറിൻെറ ആശ്രിതരാകരുതെന്നാണ് എൻെറ അഭിപ്രായം. സർക്കാറുകൾ മാറിമാറി വരും. നേരത്തെ, രാജവാഴ്ചക്കാലത്ത് 30-50 വർഷത്തിനിടെയായിരുന്നു ഭരണമാറ്റമുണ്ടായിരുന്നത്. ഇപ്പോൾ എല്ലാ അഞ്ചു വർഷത്തിനിെടയും ഭരണമാറ്റത്തിന് സാധ്യതയുണ്ട്. സർക്കാറിൽ വിശ്വാസമില്ലെങ്കിലും നിങ്ങൾ അതിനെ ഉപയോഗപ്പെടുത്തുക -ഭാഗവത് പറഞ്ഞു.
വിജ്ഞാനം രൂപീകരിക്കുന്നത് വിവിധ ആവശ്യങ്ങൾക്കായാണ്. അറിവുണ്ടാക്കുന്നത് സ്വന്തം താത്പര്യത്തിനോ സമൂഹത്തിന് ഉപകാരപ്പെടാനോ ആകാം. അനശ്വരതയിലേക്കുള്ള വഴിയാണ് അറിവെന്നും ഭാഗവത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.