Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോൾ...

പെട്രോൾ വിലകൂട്ടിയപ്പോൾ കേന്ദ്രസർക്കാറിന്​​ എക്​സൈസ്​ തീരുവയിലുടെ കിട്ടിയ ലാഭത്തിന്‍റെ കണക്കുകൾ ഇങ്ങനെയാണ്​​

text_fields
bookmark_border
പെട്രോൾ വിലകൂട്ടിയപ്പോൾ കേന്ദ്രസർക്കാറിന്​​ എക്​സൈസ്​ തീരുവയിലുടെ കിട്ടിയ ലാഭത്തിന്‍റെ കണക്കുകൾ ഇങ്ങനെയാണ്​​
cancel

ന്യൂഡൽഹി: 10​ മാസത്തിനിടെ പെട്രോൾ, ഡീസൽ എ​​ക്​സൈസ്​ തീരുവ പിരിക്കുന്നതിൽ 300 ശതമാനം വർധനയുണ്ടായതായി കേന്ദ്ര മ​ന്ത്രി അ​നുരാഗ്​ ഠാകുർ ലോക്​ സഭയെ അറിയിച്ചു. ​2014-15 വർഷത്തിൽ െപട്രോളിൻമേൽ 29,279 കോടി രൂപയും ഡീസലിൻമേൽ 42,881കോടി രൂപയുമാണ്​ നികുതി ഇനത്തിൽ നരേന്ദ്ര മോദി സർക്കാറിന്​ പിരിഞ്ഞു കിട്ടിയത്​. ഈ സാമ്പത്തിക വർഷം പെ​ട്രോൾ, ഡീസൽ നികുതിയിൽ 2.94 ലക്ഷം കോടി രൂപയായി ഇതു വർധിച്ചതായി ചോദ്യത്തിന്​ ഉത്തരമായി മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.

പെട്രോൾ , ഡീസൽ ഇന്ധനത്തിന്​മേലുള്ള നികുതി ഇനത്തിൽ 2014-15 വർഷം മൊത്തം കേന്ദ്ര സർക്കാറിന്​ ലഭിച്ചത്​ 74,158 കോടി രൂപയാണ്. ഇതാണ്​ മൂന്നു​ ലക്ഷം കോടിയോളമായി ഉയർന്നത്​. പ്രകൃതി വാതകത്തിൻമേലുള്ള തീര​ുവ കൂടി ഉൾപ്പെടുന്നതാണിത്​.

2014ൽ ഒരു ലിറ്റർ പെട്രോളിന്​ 9.48 രൂപയായിരുന്നു എ​ക്​സൈസ് തീരുവ. 2021ൽ ഇത്​ 32.90 രൂപയായി ഉയർന്നു. ഡീസലിന്​ 2014ൽ 3.56 രൂപയായിരുന്നു കേ​​ന്ദ്ര നികുതിയെങ്കിൽ ഇപ്പോൾ 31.80 രൂപയായി. ഒരു ലിറ്റർ പെട്രോളിന്​ 91.17 രൂപയാണ്​ ഡൽഹിയിലെ ഇപ്പോഴത്തെ വില. റീട്ടെയിൽ വിലയുടെ 36 ശതമാനം കേന്ദ്ര തീരുവയാണ്​.

അന്താരാഷ്​​ട്ര തലത്തിൽ ഇന്ധന വില കുറഞ്ഞിട്ടും അതി​‍െൻറ ആനുകൂല്യം ഉപഭോക്താവിന്​ ലഭിക്കാiിക്കാൻ കാരണം എക്​സൈസ്​ നികുതിയിലെ വർധനയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxpetroldieselGovernmentcollection
News Summary - Government’s tax collection on petrol and diesel jumps 300% in six years
Next Story