മഹാരാഷ്ട്ര ഗവർണർ അമിത് ഷാക്ക് വേണ്ടി പ്രവർത്തിച്ചു; ചോദ്യങ്ങളുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഗവർണർ ഭരണഘടനാപരമായ കർത്തവ്യം നിറവേറ്റാതെ അമിത് ഷാക്ക് വേണ്ടി പ്രവർത്തിച്ചുവെന ്ന് കോൺഗ്രസ്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭരണഘടന അട്ടിമറിക്കപ്പെട്ടുവെന്നും ഗവർണർ ഭഗത് സിങ് കോശിയാരി ആഭ്യന്തരമന്ത്രി അമിത് ഷാക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സ ുർജെ വാലെ വിമർശിച്ചു. നിയമവിരുദ്ധമായാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി രൂപീകരിച്ചതെന്നും സുർജേവാല വാർത്താസമ്മേളനത ്തിൽ ആരോപിച്ചു.
നാടകീയവുമായ നീക്കത്തിലൂടെ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ പത്ത് ചോദ്യങ്ങൾ കോൺഗ്രസ് ഉന്നയിച്ചു.
- സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി എപ്പോള്‍ അവകാശവാദം ഉന്നയിച്ചു?
- രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാന്‍ കേന്ദ്രം എപ്പോള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു?
- രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ എപ്പോള്‍ ശുപാര്‍ശ നല്‍കി?
- എപ്പോള്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു?
- ഗവര്‍ണര്‍ എങ്ങനെ ഈ പിന്തുണക്കത്ത് പരിശോധിച്ചു?
- എത്ര ബി.ജെ.പി-എന്‍.സി.പി എം.എല്‍.എമാര്‍ ഫട്നാവിസിനെ പിന്തുണക്കുന്നു?
- എപ്പോഴാണ് സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ ഫട്നാവിസിനെയും അജിത് പവാറിനെയും ക്ഷണിച്ചത്?
- മഹാരാഷ്ട്ര ചീഫ് ജസ്റ്റിസിനെയോ ഒരു സ്വകാര്യ ചാനലിനെ ഒഴികെ ഡി.ഡി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെയോ എന്തുകൊണ്ട് വിളിച്ചില്ല?
- സത്യപ്രതിജ്ഞ ചെയ്തു എന്നല്ലാതെ എപ്പോള്‍ ഫട്നാവിസ് സര്‍ക്കാര്‍ രൂപീകരിക്കും?
- ഫട്നാവിസ് സർക്കാർ എപ്പോള്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ഗവർണർ പറയാതിരുന്നത് എന്തുകൊണ്ട്? - എന്നീ ചോദ്യങ്ങളാണ് സുർജേവാല ഉന്നയിച്ചത്.
അജിത് പവാറിേൻറത് അവസരവാദ നടപടിയാണ്. ജയിലിലേക്ക് പോകേണ്ടിവരുമായിരുന്ന അജിത് പവാറിനെ ബി.ജെ.പി മന്ത്രിമന്ദിരത്തിലേക്ക് അയച്ചതെന്നും സുര്‍ജെവാല ആരോപിച്ചു.
ദേവേന്ദ്ര ഫഡ്‌നാവിസിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ബി.ജെ.പിയും അജിത് പവാറും സമർപ്പിച്ച രേഖകളിലെ ഒപ്പുകൾ പോലും ഒത്തുനോക്കാതെയെന്ന് കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലും വിമര്‍ശിച്ചു. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ഇരുണ്ട ദിവസമാണ് ഇതെന്നും ഭരണഘടനാ തത്വങ്ങൾ ലംഘിക്കപ്പെട്ടെന്നും പട്ടേൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.