Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 3:01 PMUpdated On
date_range 16 Feb 2022 3:01 PMഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്താവന ആർ.എസ്.എസിന് ഊർജം നൽകുന്നത് -ആനി രാജ
text_fieldsbookmark_border
ന്യൂഡൽഹി: ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന പ്രസ്താവനകൾ ആർ.എസ്.എസിന് ഊർജംനൽകുന്നതാണെന്ന് ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെകട്ടറി ആനി രാജ. ഗവർണർ മുസ്ലിം വിഭാഗത്തെ തുടർച്ചയായി അധിക്ഷേപിക്കുകയാണ്.
ഭരണഘടനയെ നിഷേധിച്ച് ഗവർണർ നടത്തുന്ന പ്രസ്താവനകളെ രാഷ്ട്രപതി ഗൗരവത്തോടെ കാണണമെന്നും ആനി രാജ ആവശ്യപ്പെട്ടു. മുസ്ലിം സ്ത്രീകൾ ഉന്നതിയിൽ എത്തുന്നതിലും പഠനത്തിൽ മികവ് പുലർത്തുന്നതിലും ആർ.എസ്.എസിന് വലിയ അസഹിഷ്ണുതയുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു നിലപാട് സീകരിക്കുന്നത്. ശിരോവസ്ത്രം ഇത്രയും വലിയ പ്രശ്നമാക്കിയത് കർണാടക സർക്കാറാണ്. തുടക്കത്തിൽതന്നെ അത് പരിഹരിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും ആനി രാജ കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story