ഗവർണർമാരുടെ പ്രവർത്തനം നിയമപരമല്ല -ഗുലാം നബി ആസാദ്
text_fieldsന്യൂഡൽഹി: രണ്ടു വർഷക്കാലമായി ചില ഗവർണർമാർ പ്രവർത്തിക്കുന്നത് നിയമപരമായല്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജനാധിപത്യം പുനസ്ഥാപിക്കുന്ന തീരുമാനം കൈക്കൊണ്ട സുപ്രീം കോടതി വിധിയിൽ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ രൂപീകരണത്തിന് ഭൂരിപക്ഷം െതളിയിക്കാൻ രണ്ടാഴ്ച സമയം നൽകിയ ഗവർണർ ചരിത്രത്തിൽ വേറെയില്ല. താൻ ജമ്മു^കശ്മീർ മുഖ്യമന്ത്രിയായപ്പോൾ ഒരാഴ്ചയാണ് സമയം ലഭിച്ചത്. എന്നാൽ ഇപ്പോൾ പാർട്ടികളെ പിളർത്താനായി 15 ദിവസം നൽകിയിരിക്കുണെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. സുപ്രീം കോടതി തീരുമാനത്തെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ഗവർണറെ സമീപിക്കുന്നതിനു മുമ്പു തന്നെ കോൺഗ്രസ്^ജെ.ഡി.എസ് സഖ്യം 117 എം.എൽ.എമാരുടെ പട്ടിക ഗവർണർക്ക് നൽകിയിരുന്നു. ബി.െജ.പി അവരുടെ താത്പര്യത്തിനനുസരിച്ച് നിയമത്തെ മാറ്റി മറിക്കുകയാണ്. മണിപൂരിലും മേഘാലയയിലും ജനാധിപത്യ ചട്ടങ്ങളെ ലംഘിച്ചാണ് അവർ സർക്കാർ രൂപീകരിച്ചത്. ഇവിടങ്ങളിൽ കോൺഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ സഖ്യത്തിലൂടെയാണ് ബി.ജെ.പി സർക്കാരുണ്ടാക്കിയത്. ഇതേ നിയമം കർണാടകയിലും നടപ്പാക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. പക്ഷെ അതു സംഭവിക്കില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.