Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിശ്വാസവോ​ട്ടെടുപ്പ്​...

വിശ്വാസവോ​ട്ടെടുപ്പ്​ ആവശ്യപ്പെടാൻ ഗവർണർക്ക്​ അവകാശമുണ്ട്​ -സുപ്രീംകോടതി

text_fields
bookmark_border
CAA supreme court
cancel

ന്യൂഡൽഹി: വിശ്വാസവോ​ട്ടെടുപ്പ്​ ആവശ്യപ്പെടാൻ ഗവർണർക്ക്​ അവകാശമുണ്ടെന്ന്​ സുപ്രീംകോടതി. സർക്കാരിന് ഭൂരിപ ക്ഷം നഷ്ടപ്പെട്ടാൽ വിശ്വാസവോട്ട് തേടണമെന്ന് ആവശ്യപ്പെടാൻ ഗവർണർക്ക് തടസങ്ങൾ ഇല്ലെന്നും ഇത് ഭരണഘടന അനുശാസിക് കുന്നതായും സുപ്രീംകോടതി വ്യക്തമാക്കി. മധ്യപ്രദേശിൽ വിശ്വാസവോട്ട് ആവശ്യപ്പെട്ടുള്ള ഗവർണൽ ലാൽജി ടണ്ട​​െൻറ നിർദേശത്തിനെതിരെ മുൻ മുഖ്യമന്ത്രി കമൽനാഥ് സമർപ്പിച്ച ഹരജിയിലാണ്​ സുപ്രീംകോടതിയുടെ ഉത്തരവ്​.

കമൽനാഥി​​െൻറ ഹരജി തള്ളിയ ജസ്റ്റിസ്. ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച്​ ഗവർണർക്ക് വിശ്വാസവോട്ട് ആവശ്യപ്പെടാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കി. ഭരണഘടനാ നിയപ്രകാരമുള്ള ഗവർണറുടെ അവകാശങ്ങളാണ്​ വിശദമായ ഉത്തരവിലൂടെ ചുണ്ടിക്കാട്ടിയതെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്ത് 22 കോൺഗ്രസ് എം.എൽ.എമാർ രാജി സമർപ്പിച്ചതോടെയാണ് കമൽനാഥ് സർക്കാർ വീണത്​. ജ്യോതിരാദിത്യസിന്ധ്യ കോൺഗ്രസ്​ വിട്ടതോടെ ഇദ്ദേഹത്തെ പിന്തുണച്ച് 22 കോൺഗ്രസ് വിമത എം.എൽ.എമാർ രാജി നൽകുകയായിരുന്നു. ജ്യോതിരാദിത്യസിന്ധ്യക്ക്​ പിന്നാലെ വിമത എം.എൽ.എമാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.കോണ്‍ഗ്രസ് സര്‍ക്കാറി​​െൻറ പതനത്തെ തുടർന്ന്​ ഗവർണർ വിശ്വസാവോ​ട്ടെടുപ്പ്​ നിർദേശിച്ചെങ്കിലും അതിന്​ തൊട്ടുമുമ്പ്​ കമൽനാഥ്​ രാജിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshgovernorindia newssupreme court
News Summary - Governor have the right to seek floor test Supreme court - India news
Next Story