ചികിത്സ ഡൽഹിക്കാർക്ക് മാത്രമെന്ന കെജ്രിവാളിെൻറ പ്രഖ്യാപനം തള്ളി ഗവർണർ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ചികിത്സ ഡൽഹിക്കാർക്ക് മാത്രമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ പ്രഖ്യാപനം ഗവർണർ തള്ളി. ഒരു വിവേചനവും ഇല്ലാതെ എല്ലാവർക്കും ചികിത്സ ലഭിക്കണമെന്നും ഡൽഹിക്കാരല്ലെന്ന കാരണത്താൽ ആർക്കും ചികിത്സ നിഷേധിക്കരുതെന്നും ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാൽ തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമാണ് കോവിഡ് പരിശോധന നടത്തുകയെന്ന തീരുമാനവും ഗവർണർ തള്ളി. രോഗികളുമായി ബന്ധപ്പെട്ടവർക്ക് ലക്ഷണങ്ങൾ ഇല്ലെങ്കിലും കോവിഡ് പരിശോധന നടത്തണമന്ന് ഗവർണർ ആവശ്യപ്പെട്ടു.
‘ആരോഗ്യത്തിനുള്ള അവകാശം’ ഭരണഘടനാപരമായ ‘ജീവിക്കാനുള്ള അവകാശത്തി’െൻറ ഭാഗം തന്നെയാണെന്ന് സുപ്രിം കോടതി വിവിധ വിധികളിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ലഫ്റ്റനൻറ് ഗവർണറുടെ ഉത്തരവ്.
അതേസമയം, ഗവർണറുടെ നടപടിയിൽ പ്രതികരണവുമായി കെജ്രിവാൾ രംഗത്തെത്തി. ഗവർണറുടെ ഉത്തരവ് ഡൽഹിയിലെ ജനങ്ങൾക്ക് വലിയ വെല്ലുവിളിയും പ്രശ്നവുമായിരിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എല്ലാവർക്കും ചികിത്സ നൽകുക വലിയ വെല്ലുവിളിയാണ്. എല്ലാവർക്കും ചികിത്സ നൽകാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നും അതിനായി ശ്രമിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
LG साहिब के आदेश ने दिल्ली के लोगों के लिए बहुत बड़ी समस्या और चुनौती पैदा कर दी है
— Arvind Kejriwal (@ArvindKejriwal) June 8, 2020
देशभर से आने वाले लोगों के लिए करोना महामारी के दौरान इलाज का इंतज़ाम करना बड़ी चुनौती है।शायद भगवान की मर्ज़ी है कि हम पूरे देश के लोगों की सेवा करें।हम सबके इलाज का इंतज़ाम करने की कोशिश करेंगे
ഡൽഹി സർക്കാറിന് കീഴിലുള്ള ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡൽഹിക്കാർക്ക് മാത്രമാണ് ചികിത്സ നൽകുകയെന്ന തീരുമാനം ഞായറാഴ്ചയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാറിന് കീഴിലുള്ള ആശുപത്രികളെ പുറത്തു നിന്നുള്ളവർക്ക് ആശ്രയിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, ഡൽഹി സർക്കാറിെൻറ തീരുമാനത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. അതി തീവ്ര പ്രാദേശിക വാദമാണ് കെജ്രിവാളിേൻറതെന്ന ആരോപണം ശക്തമാണ്. ആരാണ് ഡൽഹിക്കാരെന്ന് കെജ്രിവാൾ പറഞ്ഞു തരുമോ എന്നാണ് കോൺഗ്രസ് നേതാവ് ചിദംബരം ഇതിനെതിരെ പ്രതികരിച്ചത്. കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും കെജ്രിവാളിെൻറ പ്രഖ്യാപനത്തിനെതിരെ രംഗത്തു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.