മാധ്യമപ്രവർത്തകയെ തൊട്ട ഗവർണർ ഫിനോയിൽ കൊണ്ട് കൈ കഴുകണമെന്ന് ബി.ജെ.പി നേതാവ്
text_fieldsചെന്നൈ: വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തട്ടിയ ഗവർണർ ഫിനോയിൽ കൊണ്ട് കൈ കഴുകണമെന്ന് ബി.ജെ.പി നേതാവ് എസ്.വി ശേഖർ വെങ്കിട്ടരാമൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശേഖർ മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടത്. മാധ്യമപ്രവർത്തകയുടെ ലക്ഷ്യം ഗവർണറെയും പ്രധാനമന്ത്രി മോദിയെയും അപമാനിക്കുകയെന്നായിരുന്നുവെന്നും ശേഖർ ഫേസ്ബുക്കിലൂടെ ആരോപിച്ചു.
മാധ്യമപ്രവർത്തകയെ അധിക്ഷേപിക്കുന്ന മറ്റൊരു കുറിപ്പും ഇയാൾ പോസ്റ്റു ചെയ്തിരുന്നു. എന്നാൽ അത് പെട്ടന്നു തന്നെ ഡിലീറ്റ് ചെയ്തു. ‘‘വമ്പൻമാർക്ക് കൂടെ കിടപ്പറപങ്കിടാതെ ഒരാളും റിപ്പോർട്ടറും ടെലിവിഷൻ അവതാരികയുമായിട്ടില്ലെന്നാണ് അടുത്തിടെയുണ്ടായ പരാതിയിൽ നിന്ന് മനസിലാകുന്നത്. വിദ്യാഭ്യാസമില്ലാത്ത വൃത്തികെട്ട വർഗമാണ് ഇവർ. ഗവർണർക്കെതിരെ പരാതിപ്പെട്ട മാധ്യമപ്രവർത്തകയും ഇതിൽ ഉൾപ്പെടും’’ - എന്നായിരുന്നു ശേഖർ വെങ്കിട്ടരാമെൻറ പോസ്റ്റ്.
ശേഖർ വെങ്കിട്ടരാമെൻറ മോശം പരാമർശത്തിൽ പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ രംഗത്തെത്തി. അപകീർത്തികരമായ പരാമർശം നടത്തിയ ഇയാൾ നിരുപാധികം മാപ്പുപറയണമെന്നും മോശം ഭാഷ ഉപയോഗിക്കുന്ന ശേഖറിനെതിരെ നടപടി ആവശ്യപ്പെട്ടും മാധ്യമപ്രവർത്തകർ ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി.
ചൊവ്വാഴ്ചയാണ് ഗവർണർ ബന്‍വാരിലാല്‍ പുരോഹിത് രാജ്ഭവനില്‍ പത്രസമ്മേളനം വിളിച്ചത്. വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ അവരുടെ കവിളില്‍ തലോടിയതാണ് വിവാദമായത്. തുടർന്ന് ഗവര്‍ണര്‍ മാപ്പുപറഞ്ഞു. സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ആരുടെയെങ്കിലു വികാരം വ്രണപ്പെട്ടുവെങ്കില്‍ മാപ്പുപറയുന്നുവെന്നും സ്വന്തം മകളെപ്പോലെ കണ്ടാണ് മാധ്യമ പ്രവര്‍ത്തകയെ കവിളിൽ തട്ടി അഭിനന്ദിച്ചതെന്നും കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
സര്‍വകലാശാല അധികൃതര്‍ക്കു വഴങ്ങിക്കൊടുക്കാന്‍ പെണ്‍കുട്ടികളെ തമിഴ്‌നാട്ടിലെ കോളേജ് അധ്യാപിക പ്രേരിപ്പിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. വിവാദത്തില്‍ ബന്വാരിലാലിെൻറ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. ഈ വിഷയവുമായി തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കാനാണ് 78കാരനായ ബന്‍വാരിലാല്‍ പത്രസമ്മേളനം വിളിച്ചത്.
ഇൗ വിഷയത്തിലാണ് ഗവർണറെ പിന്തുണച്ചും മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചുമാണ് ബി.ജെ.പി നേതാവും നടനും കൂടിയായ ശേഖർ വെങ്കിട്ടരാമൻ ഫേസ്ബുക്ക് കുറിപ്പിട്ടത്. സോഷ്യൽ മീഡിയയിൽ ശേഖർ വെങ്കിട്ടരാമനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.