ഗവർണറുടെ പ്രതിമ: വാർത്തകൾ നിഷേധിച്ച് ബംഗാൾ രാജ്ഭവൻ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിന്റെ പ്രതിമ അദ്ദേഹം ഔദ്യോഗിക വസതിയിൽ അനാച്ഛാദനം ചെയ്തെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് രാജ്ഭവൻ. ഗവർണർ ചുമതലയേറ്റതിന്റെ രണ്ടാംവാർഷികത്തിലാണ് സംഭവമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ശിൽപി നൽകിയ ഗവർണറുടെ പ്രതിമയാണിതെന്നും മാധ്യമവാർത്തയെക്കുറിച്ച് അന്വേഷിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചതായും രാജ്ഭവൻ വിശദീകരിച്ചു.
നിരവധി കലാകാരന്മാർ അവരുടെ സൃഷ്ടികൾ ഗവർണർക്ക് നൽകാറുണ്ട്. എന്നാൽ, ഗവർണർ അദ്ദേഹത്തിന്റെ ശിൽപം രാജ്ഭവൻ വളപ്പിൽ അനാച്ഛാദനം ചെയ്തിട്ടില്ല. ഗവർണറുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ രാജ്ഭവന് പുറത്തുള്ളവരുടെ ശ്രമമാണിത്. തന്റെ അർധകായ പ്രതിമക്കൊപ്പം ഗവർണർ ആനന്ദബോസ് നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെ ഗവർണറെ തൃണമൂൽ കോൺഗ്രസും സി.പി.എമ്മും രൂക്ഷമായി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.