ഗവ. റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനി പ്രസവിച്ചു; ഹോസ്റ്റൽ വാർഡന് സസ്പെൻഷൻ
text_fieldsബംഗളൂരു: തുമകുരു ജില്ലയിലെ ഗവ. റെസിഡൻഷ്യൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ 14കാരി വ്യാഴാഴ്ച ചിക്കബല്ലപുര ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള ആൺകുട്ടിക്ക് ജന്മം നൽകി. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ കേസ് രജിസ്റ്റർചെയ്ത പൊലീസ് പ്രതിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു. ഇതുവരെ ആരേയും അറസ്റ്റു ചെയ്തിട്ടില്ല.
ചിക്കബല്ലപുര ജില്ലയിലെ ബാഗെപള്ളി സ്വദേശിയായ കുട്ടി വീട്ടിലെത്തി വയറുവേദനയാവുന്നതായി അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭമാണെന്ന് അറിഞ്ഞത്. വൈകാതെ കുട്ടി പ്രസവിക്കുകയുംചെയ്തു. എട്ടാം മാസം പ്രസവിച്ചതിനാൽ നവജാത ശിശുവിന് തൂക്കക്കുറവ് ഉണ്ടെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.