70 ശതമാനം വിമാനങ്ങൾക്കും സർവീസ് നടത്താം; കമ്പനികൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: രാജ്യത്ത് 70 ശതമാനം വിമാനങ്ങൾക്കും സർവീസ് പുനഃരാരംഭിക്കാമെന്ന് കേന്ദ്രസർക്കാർ. കോവിഡിന് ശേഷം വിമാന സർവീസുകൾ പുനഃരാരംഭിച്ചപ്പോൾ മുമ്പുണ്ടായിരുന്നതിൽ 60 ശതമാനം വിമാനങ്ങൾ മാത്രമാണ് സർവിസ് പുനഃരാരംഭിച്ചത്. ഇതാണ് കേന്ദ്രസർക്കാർ വർധിപ്പിക്കാൻ തീരുമാനിച്ചത്.
മെയ് 25നാണ് 30,000 യാത്രക്കാരുമായാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവിസ് പുനഃരാരംഭിച്ചത്. നവംബർ എട്ടിലേക്ക് എത്തുേമ്പാൾ യാത്രക്കാരുടെ എണ്ണം 2.06 ലക്ഷമായി ഉയർന്നു. ഇതോടെയാണ് സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് വിമാനസർവീസുകൾ ദീർഘിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50,000ത്തിൽ താഴെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.