Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്ക്ഡൗൺ...

ലോക്ക്ഡൗൺ പിൻ‌വലിച്ചതിന്​ പിന്നാലെ ജൂലൈ 1 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി

text_fields
bookmark_border
ലോക്ക്ഡൗൺ പിൻ‌വലിച്ചതിന്​ പിന്നാലെ ജൂലൈ 1 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി
cancel

ഹൈദരാബാദ്​: സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻ‌വലിച്ചതിന്​ പിന്നാലെ ജൂലൈ 1 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തെലങ്കാന സർക്കാർ അനുമതി നൽകി. സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറക്കാനാണ്​ വിദ്യാഭ്യാസ വകുപ്പ്​ നിർദേശം നൽകിയിരിക്കുന്നത്​.

കോവിഡ് രണ്ടാംതരംഗം വ്യാപകമായതിന്​ പിന്നാലെ നടപ്പാക്കിയ ഒരു മാസത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തെലങ്കാന സർക്കാർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഇതിന്​ പിന്നാലെ നിലവിൽ നടപ്പാക്കിയ എല്ലാ നിയന്ത്രണങ്ങൾ നീക്കാനും മന്ത്രിസഭ തീരുമാനിച്ചു.

സംസ്ഥാനത്ത് കോവിഡ് -19 കേസുകൾ കുറഞ്ഞുവെന്നും ഇപ്പോൾ വൈറസ് നിയന്ത്രണത്തിലാണെന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് നടപടി.സാധാരണക്കാരുടെ ഉപജീവനമാർഗത്തെ ബാധിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ലോക്​ഡൗൺ പിൻവലിച്ചതെന്നും​ സർക്കാർ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educational institution
News Summary - Govt Allows to open educational institutions from July 1
Next Story