ടെലിവിഷൻ ചാനലുകളിലെ പരിപാടികൾക്ക് നിയന്ത്രണവുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: ടെലിവിഷൻ ചാനലുകളിലെ പരിപാടികൾക്ക് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ നിരീക്ഷിക്കാനുള്ള നടപടി ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. അതിനായി കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നല്‍കിക്കൊണ്ടുള്ള ഉത്തരവായി. ടെലിവിഷൻ പരിപാടികൾക്ക് നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തിെൻറ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്ന് വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
ചട്ടം ലംഘിച്ചാല്‍ ടി.വി. പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ഇനി സര്‍ക്കാര്‍ ഇടപെടും. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ക്ക് നിയമപരമായ രജിസ്ട്രേഷന്‍ നല്‍കാനും ഉത്തരവായിട്ടുണ്ട്.
നിലവില്‍ ചാനലുകള്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുള്‍പ്പെട്ട സമിതിയാണുള്ളത്. ഇതിനു പുറമെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷെൻറ എന്‍.ബി.എസ്.എ. ഉള്‍പ്പടെയുള്ള സ്വയം നിയന്ത്രണ സംവിധാനങ്ങളുമുണ്ട്. പുതിയ ഉത്തരവ് പ്രകാരം മൂന്ന് തലത്തിലുള്ള സമിതികള്‍ക്ക് മുന്‍പാകെ പരാതി നല്‍കാം. ആദ്യം ചാനലുകള്‍ക്കും പിന്നീട് മാധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം. കേന്ദ്രസര്‍ക്കാരിെൻറ നിരീക്ഷണ സമിതിയാണ് അവസാനതലത്തിലെ കേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.