കോവിഡ്: 35 ലക്ഷം തൊഴിലാളികൾക്ക് 1000 വീതം ധനസഹായം -യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: കോവിഡ്19 പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 35 ലക്ഷം കൂലി തൊഴിലാളികൾക്ക് അടിയന്തര ധനസഹായവുമായി ഉത ്തർപ്രദേശ് സർക്കാർ. കൂലിത്തൊഴിലാളികളും റിക്ഷാവാലകളും ഉൾപ്പെടുന്ന 35 ലക്ഷം പേർക്ക് 1000 രൂപ വീതം നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത 20,3700 ലക്ഷം ദിവസക്കൂലികാർക്കും റിക്ഷാവാലകൾക്കും കിയോസ്ക്, ചെറുകിട സംരംഭങ്ങൾ എന്നിവ നടത്തുന്ന 15 ലക്ഷം പേർക്കുമാണ് അടിയന്തര സഹായമായി 1000 രൂപ നൽകുക.
തൊഴിൽ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കുടുംബത്തിലെ ദിവസവേതനക്കാരെ ആശ്രയിച്ചു കഴിയുന്നവർക്കും ധനസഹായം ലഭ്യമാക്കും.
പെൻഷൻ അർഹതയുള്ളവർക്ക് ഇൗ മാസം മുൻകൂറായി പെൻഷൻ തുക നൽകും. മാസം മുഴുവൻ റേഷൻ വിതരണം ഉണ്ടാകുമെന്നും യോഗി അറിയിച്ചു.
വൈറസ് ബാധ തടയുന്നതിന് സംസ്ഥാനം കർശന നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും െഎസൊലേഷൻ വാർഡുകൾ സജീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉത്തരവനുസരിച്ച് ഞായറാഴ്ച ജനത കർഫ്യൂ ആചരിക്കും. ജനങ്ങൾ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കണം.
യു.പിയിൽ ആവശ്യത്തിന് മരുന്നും ഭക്ഷ്യ വസ്തുക്കളുമുണ്ട്. ഭക്ഷ്യ വസ്തുക്കൾ പൂഴ്ത്തിവെക്കുകയോ ആവശ്യത്തിലധികം വാങ്ങി സൂക്ഷിക്കുകയോ ചെയ്യരുത്. ഭക്ഷണമോ മരുന്നോ കുറയാൻ സർക്കാർ ഇടവരുത്തില്ലെന്നും യോഗി ആദിത്യനാഥ് വിശദീകരിച്ചു.
ഉത്തർപ്രദേശിൽ ഇതുവരെ 23 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.