ആന്ധ്ര ഹൈകോടതി ചീഫ് ജസ്റ്റിസ് നിയമനത്തിനെതിരെയും കേന്ദ്രം
text_fieldsന്യൂഡൽഹി: അലഹബാദ് ഹൈകോടതി ജസ്റ്റിസ് വിക്രം നാഥിനെ ആന്ധ്രപ്രദേശ് ഹൈകോടതി ചീഫ ് ജസ്റ്റിസാക്കാനുള്ള നിർദേശം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ സുപ്രീംകോടതി ക ൊളീജിയത്തോട് ആവശ്യപ്പെട്ടു.
ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ് ആകിൽ ഖുറേ ശിയെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയം ശിപാർശ തീര ുമാനമെടുക്കാതെ പിടിച്ചുവെച്ചതിന് പിറകെയാണ് വിക്രം നാഥിെൻറ നിയമനത്തെയും കേന്ദ ്രം എതിർത്തത്. ഫയൽ മടക്കിയതിന് പ്രത്യേക കാരണമൊന്നും സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ എട്ടിനാണ് വിക്രം നാഥിനെ ആന്ധ്രപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊേഗായി അധ്യക്ഷനായ കൊളീജിയം ശിപാർശ ചെയ്തത്. അലഹബാദ് ഹൈകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് വിക്രം നാഥ്.
ഇൗ വർഷം ഇതുവരെ ഒമ്പത് ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിനാണ് കൊളീജിയം ശിപാർശ ചെയ്തത്. ഇതിൽ ഛത്തിസ്ഗഢ്, ഡൽഹി, ഹിമാചൽപ്രദേശ്, കർണാടക, മേഘാലയ, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലെ നിയമന ശിപാർശകൾ കേന്ദ്ര സർക്കാർ അംഗീകരിച്ചു. മധ്യപ്രദേശിലെയും ആന്ധ്രപ്രദേശിലെയും ശിപാർശകൾ വിവിധ നടപടിക്രമങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്നാണ് ഇൗമാസം 17ന് ലോകസ്ഭയിൽ നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്.
ആകിൽ ഖുറേശിയെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയം ശിപാർശ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചതിനെതിരെ ഗുജറാത്ത് ഹൈകോടതിയിലെ അഭിഭാഷക സംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഗുജറാത്ത് കലാപ കേസിലും സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലും മായ കൊട്നാനിക്കും അമിത് ഷാക്കുമെതിരായ വിധിയിലൂടെ ബി.ജെ.പി നേതാക്കളുടെ കണ്ണിലെ കരടാണ് ആകിൽ ഖുറേശി.
രണ്ടാം എൻ.ഡി.എ സർക്കാറിെൻറ കാലത്ത് മടക്കി അയക്കുന്ന ആദ്യ കൊളീജിയം ശിപാർശയാണ് വിക്രം നാഥിേൻറത്. കഴിഞ്ഞ എൻ.ഡി.എ സർക്കാറിെൻറ കാലത്ത് നിരവധി കൊളീജിയം ശിപാർശകൾ കേന്ദ്രം മടക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.