ഗോരക്ഷക ഗുണ്ടകൾ: എഫ്.െഎ.ആറിന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
text_fields
ന്യൂഡൽഹി: ഗോരക്ഷയുടെ പേരിൽ അനിഷ്ട സംഭവങ്ങൾ നടത്തുന്നവർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന സർക്കാറുകൾക്ക് നേരേത്ത നിർദേശം നൽകിയിരുന്നുവെന്ന് കേന്ദ്രം. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷിെൻറയും കല്യാൺ ബാനർജിയുടെയും ചോദ്യത്തിനുത്തരമായി േകന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ആഹിർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്.
രജിസ്റ്റർ ചെയ്യുന്ന എഫ്.െഎ.ആറുകളുടെ കോപ്പി സൂക്ഷിക്കാൻ സംസ്ഥാന സർക്കാറുകളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടിയിലുണ്ട്. കാലിക്കച്ചവടക്കാർക്കും മാട്ടിറച്ചി കഴിക്കുന്നവർക്കും മുസ്ലിംകൾക്കും ദലിതുകൾക്കും ക്ഷീരകർഷകർക്കും നേരെ നടക്കുന്ന ആക്രമണത്തിെൻറയും ക്രമസമാധാനപാലനത്തിെൻറയും ജീവനും സ്വത്തിനുമുള്ള സംരക്ഷണത്തിെൻറയും പ്രാഥമികമായ ഉത്തരവാദിത്തം സംസ്ഥാന സർക്കാറുകൾക്കാണെന്ന് മന്ത്രാലയം അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുെണ്ടന്ന് മന്ത്രി തുടർന്നു.
ഗോരക്ഷയുടെ പേരിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ സംസ്ഥാനങ്ങൾ കർക്കശ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങൾക്ക് വർഗീയതയുടെയും രാഷ്്ട്രീയത്തിെൻറയും നിറം നൽകരുതെന്നും പാർലമെൻറിലെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ചുേചർത്ത സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.