Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിഖ്​ സംഘടനയുടെ 40...

സിഖ്​ സംഘടനയുടെ 40 വെബ്​സൈറ്റുകൾ ഇന്ത്യ നിരോധിച്ചു

text_fields
bookmark_border
സിഖ്​ സംഘടനയുടെ 40 വെബ്​സൈറ്റുകൾ ഇന്ത്യ നിരോധിച്ചു
cancel

ന്യൂദൽഹി: സിഖ്​ സംഘടനയുമായി ബന്ധമ​ുള്ള 40 വെബ്​സൈറ്റുകൾ തീവ്രവാദമാരോപിച്ച്​ കേന്ദ്രസർക്കാർ നിരോധിച്ചു. ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസുമായി (എസ്.എഫ്.ജെ) ബന്ധമുള്ള വെബ്‌സൈറ്റുകളാണ്​ ഇവയെന്ന്​ കേ​ന്ദ്ര ഇലക്ട്രോണിക്സ്, വിവര സാ​ങ്കേതിക മന്ത്രാലയം അറിയിച്ചു.

സിഖുകാരു​ടെ അവകാശങ്ങൾക്കായി അമേരിക്ക ആസ്​ഥാനമായി പ്രവൃത്തിക്കുന്ന സംഘടനയാണ്​ എസ്.എഫ്.ജെ. വിഘടനവാദം പ്രചരിപ്പിക്കുന്നതായി ആരോപിച്ച്​ ഇവരെ യു.എ.പി.എ നിയമപ്രകാരം ഇന്ത്യയിൽ നിരോധിച്ചിരുന്നു. വെബ്​സൈറ്റുകൾ വഴി ഇവർ ആശയ പ്രചാരണം നടത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിനെ തുടർന്നാണ്​ ​ഇപ്പോൾ 40 സൈറ്റുകൾക്ക്​ നിരോധനം ഏർപ്പെടുത്തിയത്​. 

ഖലിസ്ഥാൻ ബന്ധമാരോപിച്ച്​ കഴിഞ്ഞ ഒരുമാസത്തിനിടെ ഒമ്പത്​ സിഖുകാരെ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്​തിരുന്നു. ഇതിൻെറ തുടർച്ചയാണ്​ ഈ നടപടിയെന്ന്​ കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sikhAmit ShahuapandakhalistanBJP
News Summary - Govt Blocks 40 Websites Of Banned Sikhs For Justice
Next Story