ഇരുപതിനായിരം സന്നദ്ധ സംഘടനകളുടെ ലൈസൻസ് കേന്ദ്രം റദ്ദാക്കി
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ 20000തോളം സർക്കാരിതര സന്നദ്ധ സംഘടനകളുടെ (എന്‍.ജി.ഒ) പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വിദേശത്ത് നിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്.സി.ആർ.എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിക്ക് വഴിവെച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന രീതികള്‍ ഒരു വര്‍ഷത്തോളം വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഔദ്യഗിക വക്താവ് വ്യക്തമാക്കി.
20000 എന്‍.ജി.ഒകളുടെ ലൈസന്‍സ് റദ്ദാക്കുന്നതോട് കൂടി രാജ്യത്ത് ഇനി 13000 സന്നദ്ധ സംഘടനകള്‍ക്ക് മാത്രമേ നിയമാനുസൃതം പ്രവര്‍ത്തിക്കാൻ അനുമതി ഉണ്ടായിരിക്കുക. 3000 എന്‍.ജി.ഒകള്‍ ലൈസന്‍സ് പുതുക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്നവയില്‍ ലൈസന്‍സില്ലാത്ത 2000 സംഘടനകള്‍ പുതിയ രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.