ഇസ്രായേലുമായുള്ള മിസൈൽ ഉടമ്പടി ഇന്ത്യ റദ്ദാക്കി
text_fieldsന്യൂഡൽഹി: ഇസ്രായേലുമായി ഇന്ത്യ ഒപ്പുവെച്ച 50 കോടി ഡോളറിെൻറ മിസൈൽ ഉടമ്പടി റദ്ദാക്കി. ഇസ്രായേലിെല റാഫേൽ അഡ്വാൻസ് ഡിഫൻസ് സിസ്റ്റവുമായിട്ടായിരുന്നു കഴിഞ്ഞ വർഷം ഇന്ത്യ ഉടമ്പടിയുണ്ടാക്കിയിരുന്നത്. പകരം പ്രതിരോധ ഗവേഷണ വികസന സംഘ( ഡി.ആർ.ഡി.ഒ)ത്തിെൻറ കീഴിൽ തദ്ദേശീയമായി മിസൈലുകൾ വികസിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യ-ഇസ്രാേയൽ സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായിരുന്നു പ്രതിരോധ രംഗത്ത് റാഫേൽ കമ്പനിയുമായുള്ള കഴിഞ്ഞ വർഷം ഒപ്പുവെച്ച മിസൈൽ കരാർ. ഇന്ത്യയും ഇസ്രായേലും ചേർന്ന് സംയുക്തമായി മിസൈൽ വികസിപ്പിക്കുന്നതായിരുന്നു ഉടമ്പടി. ഇതിെൻറ ഭാഗമായി ഇന്ത്യയിലെ മിസൈൽ നിർമാതാക്കളായ കല്യാണി ഗ്രൂപ്പുമായി ചേർന്ന് ആദ്യഘട്ട പ്രവർത്തനങ്ങൾ റാഫേൽ ആരംഭിച്ചിരുന്നു. ആഗസ്റ്റിൽ മിസൈൽ നിർമാണത്തിനുള്ള ചെറു ഉപകരണ യൂനിറ്റിെൻറ ഉദ്ഘാടനം ഹൈദരാബാദിൽ നടക്കുകയും ചെയ്തു. എന്നാൽ, കരാർ പ്രകാരം വിദേശത്തുനിന്ന് മിസൈൽ ഇറക്കുമതി ചെയ്യുന്നത് ഡി.ആർ.ഡി.ഒയുടെ തദ്ദേശീയ ആയുധ വികസനത്തെ ബാധിക്കുമെന്ന് കണ്ടാണ് ഇന്ത്യയുടെ പിന്മാറ്റം.
ഇസ്രായേലുമായുള്ള സഹകരണത്തിെൻറ അടിസ്ഥാനത്തിൽ മിസൈൽ വിതരണവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനി മുന്നോട്ടുവെച്ച നിർദേശം മുമ്പ് ഇന്ത്യ നിരസിച്ചിരുന്നു. സൈന്യത്തിനുവേണ്ടി നാഗ്, അനാമിക് തുടങ്ങി മിസൈലുകൾ നിർമിച്ചിട്ടുള്ളതുകൊണ്ട് ഡി.ആർ.ഡി.ഒക്ക് പദ്ധതി ഏറ്റെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.