അയോധ്യ ജില്ലയിൽ മാംസ, മദ്യ വിൽപന നിരോധിക്കാനൊരുങ്ങി യോഗി
text_fieldsന്യൂഡൽഹി: അയോധ്യ ജില്ലയിൽ മാംസ, മദ്യ വിൽപന നിരോധിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. കൃഷ്ണെൻറ ജന്മസ്ഥലമെന്ന് അറിയപ്പെടുന്ന മഥുരയിലും മദ്യത്തിനും മാംസത്തിനും നിരോധനം ഏർപ്പെടുത്താൻ നീക്കമുണ്ടെന്ന് സംസ്ഥാന ഉൗർജമന്ത്രി ശ്രീകാന്ത് ശർമ വ്യക്തമാക്കി. ൈഫസാബാദ് ജില്ലയുടെ പേരുമാറ്റി അയോധ്യ എന്നാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി.
സംസ്ഥാനത്തെ തീർഥാടനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ മംസ, മദ്യ വിൽപന പൂർണമായും വിലക്കണമെന്ന് ആവശ്യപ്പെട്ട് പുരോഹിതർ നിരന്തരമായി സർക്കാറിനോട് ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ കോണുകളിൽനിന്നും ഉയരുന്ന ആവശ്യം പരിഗണിക്കേണ്ടത് സർക്കാറിെൻറ കടമയാണെന്നും സർക്കാർ വക്താവുകൂടിയായ ശ്രീകാന്ത് ശർമ കൂട്ടിച്ചേർത്തു.
കൂടാതെ, മുസ്ലിം നാമമുള്ള കൂടുതൽ സ്ഥലങ്ങൾ പുനർനാമകരണം ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.