Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഡിക്കൽ പി.ജിക്കും...

മെഡിക്കൽ പി.ജിക്കും സർക്കാർ കൗൺസലിങ്​: ക്രി​സ്​​ത്യ​ൻ മാ​നേ​ജ്​​മെൻറു​ക​ളു​ടെ  ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി

text_fields
bookmark_border
മെഡിക്കൽ പി.ജിക്കും സർക്കാർ കൗൺസലിങ്​: ക്രി​സ്​​ത്യ​ൻ മാ​നേ​ജ്​​മെൻറു​ക​ളു​ടെ  ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി
cancel

ന്യൂഡല്‍ഹി: ന്യൂനപക്ഷ മാനേജ്‌മ​െൻറുകള്‍ നടത്തുന്ന സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പി.ജി പ്രവേശനത്തിന് സര്‍ക്കാര്‍ തന്നെ കൗണ്‍സലിങ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേരളത്തിലും പുറത്തുമുള്ള ക്രിസ്ത്യൻ മാനേജ്മ​െൻറുകളുടെ ആവശ്യം തള്ളിയാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചി​െൻറ ഇടക്കാല ഉത്തരവ്. അതേസമയം, ഇതേ ആവശ്യമുന്നയിച്ച കേരളത്തിലെ അമൃത അടക്കമുള്ള കൽപിത സർവകലാശാലകളുടെ കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്നും സുപ്രീംകോടതി അറിയിച്ചു. 

ന്യൂനപക്ഷ മെഡിക്കൽ കോളജുകളുടെ പി.ജി കൗൺസലിങ്ങിൽ മാനേജ്മ​െൻറ് പ്രതിനിധിയെ ഉൾപ്പെടുത്താമെന്ന മെഡിക്കൽ കൗൺസിൽ നിർദേശം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യൻ മാനേജ്മ​െൻറുകളായ പുഷ്പഗിരി, അമല, കോലഞ്ചേരി, ജൂബിലി മെഡിക്കൽ കോളജുകൾക്ക് പുറമേ വെല്ലൂർ, ചണ്ഡിഗഢ് ക്രിസ്ത്യൻ മെഡിക്കൽ കോളജുകളും ഉന്നയിച്ച ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. എന്നാൽ, സംസ്ഥാന പരിധി ബാധകമല്ലെന്ന വാദമുയർത്തിയ കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ടി​െൻറ കാര്യം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കല്‍പിത സർവകലാശാലകളില്‍ പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന അഖിലേന്ത്യ ക്വോട്ട അടിസ്ഥാനത്തിലാക്കണമെന്നും കൗണ്‍സലിങ് നടത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നുമാണ് മെഡിക്കൽ കൗൺസിൽ നിലപാട്. 

ന്യൂനപക്ഷ മാനേജ്മ​െൻറുകളുടെയും കൽപിത സർവകലാശാലകളുടെയും മെഡിക്കൽ കോളജുകളിലെ മുഴുവൻ പി.ജി സീറ്റുകളിലേക്കുമുള്ള പ്രവേശനം സർക്കാർ കൗൺസലിങ്ങിലൂടെതന്നെ നടത്തണമെന്ന് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.ഐ) സുപ്രീംകോടതിയെ അറിയിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സീറ്റുകളിലേക്ക് ആ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾക്കുമാത്രം പ്രവേശനം നൽകുന്നതിനാൽ ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമാവില്ലെന്നും എം.സി.ഐ നിലപാട് വ്യക്തമാക്കി. മെറിറ്റ് ഉറപ്പാക്കാൻ സർക്കാർ കൗൺസലിങ് അനിവാര്യമാണ്. സ്വന്തംനിലക്കുള്ള കൗൺസലിങ് അനുവദിക്കാൻ പാടില്ല. സർക്കാർ കൗൺസിലിങ്ങിൽ മാനേജ്മ​െൻറിലെ ഒരു പ്രതിനിധിയെ ഉൾപ്പെടുത്താമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇൗ വാദം പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical pg counselling
News Summary - govt counselling for medical PG
Next Story