Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഴിമതിക്കാർക്കെതിരെ...

അഴിമതിക്കാർക്കെതിരെ കേന്ദ്രം നടപടി എടുത്തില്ല -വിജിലൻസ് കമീഷൻ

text_fields
bookmark_border
Kuzhalmandam Block: corruption issue
cancel

ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കേ​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​ന്‍റെ നി​ർ​ദേ​ശം ഫ​യ​ലി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്നു. 55 കേ​സു​ക​ളി​ൽ അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന നി​​ർ​ദേ​ശം സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന്​ കേ​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​ന്‍റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. റെ​യി​ൽ​വേ മ​​ന്ത്രാ​ല​യ​മാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ മു​ന്നി​ലു​ള്ള​ത്. 11 കേ​സു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ റെ​യി​ൽ​വേ ന​ട​പ​ടി സീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ക​മീ​ഷ​ന്‍റെ നി​ർ​ദേ​ശം സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക​യോ കൂ​ടി​യാ​ലോ​ചി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് വി​ജി​ല​ൻ​സ് പ്ര​ക്രി​യ​യെ ത​ന്നെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും അ​തി​ന്‍റെ നി​ഷ്പ​ക്ഷ​ത​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണെ​ന്നും റി​​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. വി​വി​ധ പ​ദ​വി​ക​ളി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന റെ​യി​ൽ​വേ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ൻ വ​രു​മാ​ന സ്രോ​ത​സ്സി​ന് ആ​നു​പാ​തി​ക​മ​ല്ലാ​ത്ത 138.65 ശ​ത​മാ​നം സ​മ്പ​ത്ത് സ​മ്പാ​ദി​ച്ചു​വെ​ന്ന്​ വി​ജി​ല​ൻ​സ്​ ക​മീ​ഷ​ൻ ക​​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ ശി​ക്ഷ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ക​മീ​ഷ​ൻ അ​തി​ന്‍റെ ആ​ദ്യ ഘ​ട്ട നി​​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ, ഇ​യാ​ൾ​ക്കെ​തി​രെ കേ​സ്​ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ റെ​യ​ിൽ​വേ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancecorrupt officialsGovt depts
Next Story