Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതന്നെ...

തന്നെ പ്രസംഗിക്കാനനുവദിച്ചില്ലെന്ന്​ രാഹുൽ

text_fields
bookmark_border
തന്നെ പ്രസംഗിക്കാനനുവദിച്ചില്ലെന്ന്​ രാഹുൽ
cancel

ന്യൂഡൽഹി: നോട്ട്​ അസാധുവാക്കലുമായി ബന്ധ​െപ്പട്ട്​ പാർലമെൻറിൽ സംസാരിക്കാൻ ​സർക്കാർ തന്നെ അനുവദിക്കുന്നില്ലെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തന്നെ പ്രസംഗിക്കാനനുവദിച്ചാൽ ഭൂകമ്പം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങ​ളോട്​ പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെല്ലായിടത്തും നടന്ന്​ പ്രസംഗിക്കുന്നു. പക്ഷേ, പാർലമെൻറിൽ മാത്രം പ്രസംഗിക്കുന്നില്ല. അവർ സംവാദത്തിന്​ തയ്യാറാണെന്ന്​ പറയുന്നു. പ​േക്ഷ, സംവാദത്തിൽ നിന്ന്​ ഒാടിയൊളിക്കുകയാ​െണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായി സഭ തടസപ്പെടുന്നതു സംബന്ധിച്ച് ​ഇന്ന്​ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു. ചർച്ചക്ക്​ തയാറാണെന്ന്​ പ്രതി​പക്ഷം ഇന്ന്​ സഭയിൽ അറിയിച്ചപ്പോൾ ആദ്യം ഇതുവരെ സഭ തടസപ്പെടുത്തിയതിന്​ മാപ്പു പറയണമെന്ന്​ ഭരണപക്ഷം ആവശ്യപ്പെട്ടു. ഇതാണ്​ വാക്കേറ്റത്തിനിടയാക്കിയത്​. തുടർന്ന്​ സഭ പ്രക്ഷുബ്​ധമാവുകയും ഡിസംബർ 14 വരെ പിരിയുകയും ചെയ്​തു.

എന്നാൽ കോൺഗ്രസിന്​ നോട്ട്​ അസാധുവാക്കലുമായി ബന്ധപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്ന്​ പാർലമെൻററി കാര്യ മന്ത്രി വെങ്കയ്യനായിഡു ബംഗുളൂരുവിൽ പറഞ്ഞു. സൈന്യത്തെ രാഷ്​ട്രീയത്തിലേക്ക്​ വലിച്ചിഴക്കുന്നത്​ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parlimentcurrency demonetization
News Summary - govt didnt allow me to speech - rahul
Next Story