ഐ.ടി മേഖലയിൽ 'വർക് ഫ്രം ഹോം' സ്ഥിരമാക്കാൻ പദ്ധതികളുമായി മോദി സർക്കാർ
text_fieldsന്യൂഡൽഹി: ഐ.ടി മേഖലക്ക് കരുത്ത് പകരാൻ 'വർക് ഫ്രം ഹോം' പദ്ധതിക്ക് ഊന്നൽ നൽകി മോദി സർക്കാർ. ടെലികോം മേഖലയിൽ നവംബർ അഞ്ചിന് തന്നെ പദ്ധതി നടപ്പിൽ വരും. ഇതിന് ആവശ്യമായ നിയമ ഭേദഗതികൾ വരുത്താനാണ് തീരുമാനം.
'വർക് ഫ്രം ഹോം' അല്ലെങ്കിൽ 'വർക് ഫ്രം എനിവേർ' സൗകര്യങ്ങൾക്ക് തടസമായി നിൽക്കുന്ന കമ്പനി പോളിസികളിൽ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്. പ്രസ്താവയിലാണ് സർക്കാർ ഇക്കാര്യങ്ങൾ അറിയിച്ചത്.
ഇന്ത്യയിൽ ബിസിനസ് തുടങ്ങുന്നതും നടത്തിക്കൊണ്ടുപോകുന്നതും എളുപ്പമാക്കി മാറ്റുന്നതിനുവേണ്ടി കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച നടപടികളിലൊന്നാണിത്. ഇതിലൂടെ ഇന്ത്യയെ ടെക് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ബി.പി.ഒ, കെ.പി.ഒ, ഐ.ടി.ഇ.എസ്, കാൾ സെന്‍ററുകൾ എന്നിവക്ക് ഗുണമാകുന്നതാണ് തീരുമാനം.
ഐ.ടി, ബി.പി.ഒ സെക്ടറുകൾക്ക് പുത്തനുണർവ് നൽകാൻ കേന്ദ്രസർക്കാറിന്‍റെ ഈ നയം കാരണമാകുമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.