‘ശൗചാലയത്തിന്‍റെ മുമ്പിൽ നിന്നുള്ള സെൽഫിയില്ലെങ്കിൽ ശമ്പളമില്ല’- യു.പിയിൽ അപൂർവ ഉത്തരവ്
text_fieldsസിതാപൂർ: ഉത്തർപ്രദേശിലെ സിതാപൂരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇൗ മാസത്തെ ശമ്പളം കിട്ടണമെങ്കിൽ ഒരു കടമ്പ കടക്കണം. മറ്റൊന്നുമല്ല, ഒരു സെൽഫിയെടുത്ത് സമർപ്പിക്കണം. വെറുതെ എടുത്താൽ പോര, സ്വന്തം വീട്ടിലെ ശൗചാലയത്തിനു മുമ്പിൽ നിന്നുള്ള സെൽഫിയാണ് നൽകേണ്ടത്.
സിതാപൂർ ജില്ല മജിസ്ട്രേറ്റാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സ്വച്ഛ് ഭാരത് മിഷെൻറ കാര്യക്ഷമത ഉറപ്പാക്കാനായി ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയത്. കൂടാതെ ഒാരോ വീട്ടിലും ശൗചാലയം ഉണ്ടെന്ന് ഉറപ്പിക്കുന്നതിനായി ശൗചാലയമുണ്ടെന്ന സർട്ടിഫിക്കറ്റും തെളിവായി സമർപ്പിക്കണമെന്നും മജിസ്ട്രേറ്റിന്റെ ഉത്തരവിൽ പറയുന്നു.
സിതാപൂർ ജില്ലയിലെ തുറസായ സ്ഥലങ്ങളെ മലവിസർജ്ജന മുക്തമാക്കുകയാണ് ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് മെയ് മാസത്തിലെ ശമ്പളം തടസപ്പെടുമെന്ന മുന്നറിയിപ്പും ഉത്തരവിൽ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.