Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക സർക്കാറിനെ...

കർണാടക സർക്കാറിനെ അട്ടിമറിക്കാനാണ്​ തന്‍റെ ഫോൺ ചോർത്തിയതെന്ന്​ ജി.പരമേശ്വര

text_fields
bookmark_border
കർണാടക സർക്കാറിനെ അട്ടിമറിക്കാനാണ്​ തന്‍റെ ഫോൺ ചോർത്തിയതെന്ന്​ ജി.പരമേശ്വര
cancel

ബംഗളൂരു: കോൺഗ്രസ്​-ജനതാദൾ സഖ്യ സർക്കാറിനെ അട്ടിമറിക്കാനാണ്​ തന്‍റെ ഫോൺ ചോർത്തിയതെന്ന ആരോപണവുമായി കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പ​രമേശ്വര. എന്തുകൊണ്ടാണ്​ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രാലയവും ഇത്​ ചെയ്​തതെന്ന്​ അറിയില്ല. അവരാണ്​ ഇപ്പോൾ രാജ്യം ഭരിക്കുന്നത്​. എന്തിനാണ്​ തന്‍റെ ഫോൺ ഇത്തരത്തിൽ ചോർത്തിയതെന്നും അദ്ദേഹം ചോദിച്ചു​.

കർണാടകയിലേയും മധ്യപ്രദേശിലേയും സർക്കാറുകളെ അട്ടിമറിക്കാനാണ്​ ഫോൺ ചോർത്തിയിരിക്കുന്നത്​. ഇന്ന്​ എന്‍റെ ഫോൺ ചോർത്തി നാളെ ആരുടെ ഫോൺ വേണമെങ്കിലും ഇത്തരത്തിൽ ചോർത്താമെന്ന്​ അദ്ദേഹം പറഞ്ഞു.പരമേശ്വരക്ക്​ പുറമേ മുൻ മുഖ്യമന്ത്രിമാരായ എച്ച്​.ഡി കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരുടെ സെക്രട്ടറിമാരുടെ ഫോണും ചോർത്തിയിട്ടുണ്ട്​. ജെ.ഡി.എസ്​ നേതാവ്​ എച്ച്​.ഡി ദേവഗൗഡയുടെ സെക്രട്ടറിയുടെ ഫോണും ചോർത്തിയെന്നാണ്​ റിപ്പോർട്ടുകൾ.

17 എം.എൽ.എമാർ കൂറുമാറിയതിനെ തുടർന്നാണ്​ കർണാടകയിൽ അധികാരത്തിലുണ്ടായിരുന്ന ജെ.ഡി.എസ്-കോൺഗ്രസ്​ സഖ്യസർക്കാർ വീണത്​. കൂറുമാറിയ എം.എൽ.എമാരെ തിരിച്ചെത്തിക്കാൻ കോൺഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാർ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. എം.എൽ.എമാരുടെ കൂറുമാറ്റം നടക്കുന്ന സമയത്താണ്​ ഫോൺ ചോർത്തൽ നടന്നിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pegasus
News Summary - Govt hacked my phone using Pegasus to topple Karnataka govt: G Parameshwara
Next Story