കേന്ദ്രം ബംഗാളിൽ, ഞങ്ങളും അവിടേക്ക് പോകും; കേന്ദ്രത്തെ അവിടെവച്ച് നേരിടുമെന്ന് കർഷക സംഘടനകൾ
text_fieldsന്യൂഡൽഹി: ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും ബംഗാൾ പിടിക്കാൻ കിണഞ്ഞുപരിശ്രമിക്കുേമ്പാൾ കേന്ദ്രത്തിന് തലവേദനയായി കർഷകർ ബംഗാളിലേക്ക്. ബംഗാളിെലത്തി കർഷകരുടെ നേതൃത്വത്തിൽ പ്രചരണം സംഘടിപ്പിക്കും. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങളെക്കുറിച്ചും കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയുമാകും പ്രചാരണം. ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുന്നതാകും കർഷകരുടെ നീക്കം.
കർഷകരുടെ പ്രചാരണ പരിപാടിയോടനുബന്ധിച്ച് കൊൽക്കത്തയിൽ മാർച്ച് 13ന് യോഗം ചേരുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
'മാർച്ച് 13ന് ഞങ്ങൾ കൊൽക്കത്തയിലെത്തും. കർഷകരുമായി സംസാരിക്കുകയും അവരുടെ ആശങ്കൾ കേൾക്കുകയും ചെയ്യും. അവരുടെ വിളകൾക്ക് അടിസ്ഥാന താങ്ങുവില വേണമോ വേണ്ടയോ എന്നുചോദിക്കും' -രാകേഷ് ടികായത്ത് പറഞ്ഞു.
കേന്ദ്രസർക്കാർ കൊൽക്കത്തയിലേക്ക് പോയിക്കഴിഞ്ഞു. ഒന്നരമാസത്തിനുശേഷം മാത്രമേ ഇനി അവർ തിരിച്ചുവരൂ. ഞങ്ങളും അവിടേക്ക് പോകുകയാണ്. അവിടെവെച്ച് ഞങ്ങൾ കേന്ദ്രസർക്കാറിനെ നേരിട്ട് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് കാർഷിക നിയമങ്ങളും പൂർണമായി പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. സർക്കാർ ഞങ്ങളുടെ ആവശ്യം പരിഗണിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
കേന്ദ്രസർക്കാറിന്‍റെ കർഷക േദ്രാഹ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ അതിർത്തികളിൽ തുടരുന്ന പ്രേക്ഷാഭം നൂറുദിവസം പിന്നിട്ടു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, എന്നിവിടങ്ങളിലെ കർഷകരാണ് ഡൽഹിയിൽ മാസങ്ങളായി തമ്പടിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.