വ്യോമയാന നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചു
text_fieldsന്യൂഡൽഹി: നിയമലംഘനങ്ങൾക്ക് ഒരുകോടി രൂപ വരെ പിഴയീടാക്കുന്ന വിധത്തിൽ വിമാന നിയ മ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ നിബ ന്ധനകൾക്ക് അനുസൃതമായാണ് ബിൽ ഒരുക്കിയിരിക്കുന്നത്. വ്യോമയാന നിയമത്തിൽ കാലോ ചിത മാറ്റം കൊണ്ടുവരണമെന്ന് അന്താരാഷ്ട്ര വ്യോമയാന സംഘടന ആവശ്യപ്പെട്ടിരുന്നു.
കര, നാവിക, വ്യോമ സേനകൾക്ക് പുറത്തുള്ള സായുധസേനകളുടെ പക്കലുള്ള വ്യോമയാനങ്ങൾ 1934ലെ വ്യോമയാന നിയമത്തിെൻറ പരിധിയിൽനിന്ന് മാറ്റാനും ബിൽ ലക്ഷ്യമിടുന്നുണ്ട്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്), എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) തുടങ്ങിയ ഏജൻസികളെ ശക്തിപ്പെടുത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇൗ ഏജൻസികൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പുനഃപരിശോധിക്കാനുള്ള അധികാരം പുതിയ ബിൽ പാസാകുന്നതോടെ കേന്ദ്രസർക്കാറിനുണ്ടാകും.
പിഴത്തുക 10 ലക്ഷത്തിൽനിന്ന് ഒരു കോടിയാക്കിയതോടെ വ്യോമഗതാഗതവുമായി ബന്ധപ്പെട്ട പിഴവുകൾ നിശ്ചിത തുക അടച്ച് ഒത്തുതീർപ്പാക്കാനാവുന്ന സംവിധാനവും നിലവിൽവരും. ഇതിെൻറ ചുമതല ബി.സി.എ.എസിനോ പ്രത്യേകം നിയോഗിക്കുന്ന ഉദ്യോഗസ്ഥനോ നൽകും. വ്യോമഗതാഗതത്തിലെ എല്ലാ മേഖലകളും ബില്ലിെൻറ പരിധിയിൽവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.