Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ ജീവനക്കാർക്ക്​ പുതിയ കോവിഡ്​ മാർഗനിർദേശം

text_fields
bookmark_border
കേന്ദ്രസർക്കാർ ജീവനക്കാർക്ക്​ പുതിയ കോവിഡ്​ മാർഗനിർദേശം
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കായി പുതിയ കോവിഡ്​ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്​ഥർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ പുതിയ മാർഗനിർദേശം. നിർദേശങ്ങൾ എല്ലാ ജീവനക്കാരും കർശനമായി പാലിക്കണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. 

മാർഗനിർദേശങ്ങൾ

  • രോഗലക്ഷണമില്ലാത്തവർ മാത്രമേ ഓഫിസിൽ എത്താവൂ. ചെറിയ പനിയോ ചുമയോ ആയാൽ പോലും വീടുകളിൽ കഴിയണം 
  • കണ്ടെയ്​മ​െൻറ്​ സോണുകളിലെ ജീവനക്കാർ ​േജാലിക്ക്​ ഓഫിസിലെ​േത്തണ്ട. പകരം വീട്ടിലിരുന്ന്​ ജോലി ചെയ്യണം 
  • ഒരു ദിവസം 20ൽ കൂടുതൽ ജീവനക്കാർ ഓഫിസിൽ ഹാജരാകരുത്​. ബാക്കി ജീവനക്കാർ വീടുകളിലിരുന്ന്​ ജോലി ചെയ്യണം
  • ഒരു കാബിൻ പങ്കുവെക്കുന്ന അണ്ടർ സെക്രട്ടറി/ഡെപ്യൂട്ടി സെക്രട്ടറി എന്നിവരുണ്ടെങ്കിൽ ഒന്നിവിട്ട ദിവസങ്ങളിൽ പരസ്​പര ധാരണയോടെ ജോലിക്കെത്തണം. 
  • ഒരു സെക്ഷൻ ഒന്നിൽ കൂടുതൽ ഉദ്യോഗസ്​ഥർ ഒരു സമയം ഉപയോഗിക്കരുത്​. 
  • ഓഫിസിലെ ജനലുകളും വാതിലുകളും തുറന്നിടാൻ ശ്രമിക്കണം
  • ഓഫിസിനുള്ളിൽ മാസ്​ക്​ നിർബന്ധമായും ധരിക്കണം
  • ഉപയോഗിച്ച മാസ്​കുകളും കൈയുറകളും അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി ഒരു സ്​ഥലത്ത്​ സൂക്ഷിക്കണം
  • ഒരുമിച്ചുള്ള മീറ്റിങ്ങുകൾ, ചർച്ചകൾ തുടങ്ങിയവ പരമാവധി ഒഴിവാക്കണം
  • അരമണിക്കൂറിൽ കൈകൾ അണുവിമുക്തമാക്കണം
  • സ്വിച്ചുകൾ, വാതിൽപിടി, എലവേറ്റർ ബട്ടൺ, കൈവരികൾ തുടങ്ങിയവ ഓരോ മണിക്കൂറിലും വൃത്തിയാക്കണം
  • നടക്കു​േമ്പാഴും ഇരിക്കു​േമ്പാഴും ഒരു മീറ്റർ അകലം പാലിക്കണം
     
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central govtmalayalam newsindia newscorona viruscovid 19Central Govt. employees
News Summary - Govt Issues New Covid Guidelines for Central Govt Employees -India news
Next Story