Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ ഒരാൾക്ക്...

ഗുജറാത്തിൽ ഒരാൾക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു

text_fields
bookmark_border
ഗുജറാത്തിൽ ഒരാൾക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു
cancel

​ഗാന്ധിനഗർ: ഗജറാത്തിൽ ഒരാൾക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു. എട്ടു വയസുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി ഉയർന്നു. പ്രാന്തജി താലൂക്കിലെ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ സർക്കാർ ലാബിലേക്ക് അയച്ചു. തുടർന്ന് ഇവിടെയും രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഹിമന്തനഗറിലെ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ജനുവരി ആറാം തീയതിയാണ് ഗുജറാത്തിൽ ആദ്യ എച്ച്.എം.പി.വി കേസ് സ്ഥിരീകരിക്കുന്നത്. രണ്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. പനി, മൂക്കടപ്പ്, ചുമത എന്നിവയായിരുന്നു രോഗിയിൽ ആദ്യം കണ്ടത്. തുടർന്ന് ചികിത്സക്ക് ശേഷം കുട്ടി ആശുപത്രിയിൽ നിന്ന് മടങ്ങി.

വ്യാഴാഴ്ച 80 വയസുള്ള ഒരാൾക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. അഹമ്മദാബാദ് നഗരത്തിലാണ് ഒരാൾക്ക് രോഗബാധയുണ്ടായത്. ആസ്തമ അടക്കമുള്ള രോഗങ്ങൾ അലട്ടുന്ന രോഗി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HMPV Virus
News Summary - Govt lab confirms HMPV infection in 8-year-old boy; cases in Gujarat rise to 3
Next Story