വിമാനത്തിൽ അതിരുവിട്ടാൽ യാത്രാവിലക്ക്
text_fieldsന്യൂഡൽഹി: വിമാനത്തിൽ മോശമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. ഇത്തരക്കാരെ മൂന്നുമാസം മുതൽ ആജീവനാന്തംവരെ വിലക്കാനാണ് തീരുമാനം. മൂന്നുതരത്തിലുള്ള വിലക്കുകളാണ് േവ്യാമയാന മന്ത്രാലയം ശിപാർശ ചെയ്തിരിക്കുന്നത്. മോശം വാക്ക് ഉപയോഗിച്ച് ശല്യപ്പെടുത്തുന്നവരെ മൂന്നുമാസത്തേക്ക് വിലക്കും.
കായികമായ മോശം പെരുമാറ്റത്തിന് ആറുമാസത്തെ വിലക്കാണ് ശിക്ഷ. ജീവാപായം ഉണ്ടാക്കുന്ന തരത്തിൽ പെരുമാറുന്നവർക്കെതിരെ രണ്ടുവർഷം മുതൽ ആജീവനാന്തം വിലക്കേർപ്പെടുത്തും. ഏതെങ്കിലും യാത്രക്കാർക്കെതിരെ വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് പരാതി നൽകിയാൽ എയർലൈൻസ് ഇേൻറണൽ കമ്മിറ്റി അതേക്കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനുള്ളിൽ വിലക്ക് ഏർപ്പെടുത്തും. നിശ്ചിത സമയപരിധിക്കുള്ളിൽ കമ്മിറ്റി തീരുമാനമെടുത്തില്ലെങ്കിൽ യാത്രക്കാരനെതിരായ പരാതി അസാധുവാകും.
സമീപകാലത്ത് ചില യാത്രക്കാരിൽനിന്നുണ്ടായ മോശം പെരുമാറ്റങ്ങളാണ് കടുത്ത നടപടിയെടുക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. ബിസിനസ് ക്ലാസിൽ യാത്ര അനുവദിച്ചില്ലെന്ന് ആരോപിച്ച് ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദ് എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പുകൊണ്ട് അടിച്ചത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.