ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നു
text_fieldsന്യൂഡൽഹി: ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം കേന്ദ്രസർക്കാർ ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സുപ്രീംകോടതി ജഡ്ജിമാരുെട വിരമിക്കൽ പ്രായം 65 വയസിൽ നിന്നും 67 ആയും ഹൈകോടതിയിലേത് 62ൽ നിന്നും 64 ആയും ഉയർത്താനാണ് സർക്കാർ നീക്കം. ന്യൂസ് 18 ചാനലാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
വിരമിക്കൽ പ്രായം ഉയർത്തുന്നതിന് ഭരണഘടന ഭേദഗതി ആവശ്യമാണ്. ബുധനാഴ്ച തുടങ്ങുന്ന പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ കൊണ്ടു വരാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. കേസുകൾ കോടതികളിൽ കെട്ടികിടക്കുന്ന സാഹചര്യത്തിൽ ജഡ്ജിമാരുടെ നിയമനം ഉടൻ നടത്തണമെന്ന് പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി സർക്കാറിനോട് ശിപാർശ ചെയ്തിരുന്നു. ഭാവിയിൽ വരാൻ സാധ്യതയുള്ള ഒഴിവുകൾ കൂടി മുന്നിൽകണ്ട് വേണം നിയമനം നടത്തേണ്ടതെന്നും സ്റ്റാൻഡിങ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി കേന്ദ്രസർക്കാർ രംഗത്തെത്തുന്നത്.
അലഹാബാദ്(56), കർണാടക(38), കൽക്കത്ത(39), പഞ്ചാബ്-ഹരിയാന(35), തെലുങ്കാന-ആന്ധ്രപ്രദേശ്(30), ബോംബെ(24) എന്നിങ്ങനെയാണ് വിവിധ ഹൈകോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകൾ. ഹൈകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ യു.പി.എ സർക്കാർ നീക്കം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.