കാർഷിക നിയമങ്ങൾ തയാറാക്കിയത് കൂടിയാലോചിക്കാതെ, സർക്കാർ പുതിയ 'സ്ലേറ്റി'ൽനിന്ന് തുടങ്ങണം -ചിദംബരം
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ വിദഗ്ധരുമായി കൂടിയാലോചിക്കാതെയാണ് തയാറാക്കിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. കേന്ദ്രസർക്കാർ 'പുതിയ സ്ലേറ്റി'ൽനിന്ന് എഴുതി തുടങ്ങാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 19ന് കർഷകരുമായി നടത്തുന്ന ചർച്ചക്ക് മുന്നോടിയായി കാർഷിക നിയമങ്ങളുടെ ഗുണത്തെയും ദോഷത്തെയും കുറിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കാൻ സംഘത്തെ കേന്ദ്രസർക്കാർ നിയോഗിച്ചതിന് ശേഷമാണ് ചിദംബരത്തിന്‍റെ പ്രതികരണം.
കാർഷിക നിയമങ്ങൾ മതിയായ കൂടിയാലോചനകൾ നടത്താതെയാണ് തയാറാക്കിയതെന്ന് തെളിയിക്കുന്നതാണ് വിവരാവകാശ രേഖകൾ. സത്യം എന്താണെന്നാൽ സർക്കാർ ആരുമായും കൂടിയാേലാചിച്ചിട്ടില്ല. പ്രത്യേകിച്ച്, സംസ്ഥാന സർക്കാറുകളുമായി പോലും ആലോചിച്ചിട്ടിെല്ലന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ തങ്ങളുടെ തെറ്റുകൾ തിരുത്താൻ തയാറാകുകയും പുതിയ 'സ്ലേറ്റി'ൽ എഴുതാൻ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുമായി കേന്ദ്രം കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ പ്രതീക്ഷയില്ലായിരുന്നുെവന്ന് ചിദംബരം മറ്റൊരു ട്വീറ്റിൽ കുറിച്ചിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറാകാത്തതിനാൽ തെറ്റ് സർക്കാറിന്‍റെ ഭാഗത്തുതന്നെയാെണന്നും ചിദംബരം കൂട്ടിച്ചേർത്തു.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നാണ് കർഷകരുടെ നിലപാട്.
കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരാണ് പ്രതിഷേധവുമായി ഡൽഹി അതിർത്തികളിൽ തമ്പടിച്ചിരിക്കുന്നത്. നവംബർ 28ന് തുടങ്ങിയ സമരം നിയമങ്ങൾ പിൻവലിക്കുന്നത് വരെ തുടരുമെന്ന് സംഘടനകൾ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.