റോഹിങ്ക്യകളെ പുറത്താക്കുകയാണ് അടുത്ത ലക്ഷ്യം -കേന്ദ്രമന്ത്രി
text_fieldsശ്രീനഗർ: റോഹിങ്ക്യകളെ രാജ്യത്ത് നിന്ന് പുറത്താക്കുകയാണ് സർക്കാറിെൻറ അടുത്ത ലക്ഷ്യമെന്ന് കേന്ദ്രസഹമ ന്ത്രി ജിതേന്ദ്ര സിങ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
ജമ്മുകശ്മീർ ഉൾപ്പടെ രാജ്യത്തിെൻറ എല്ലാ ഭാഗത്തും പൗരത്വ ഭേദഗതി നിയമം ബാധകമാവും. അടുത്ത ലക്ഷ്യം റോഹിങ്ക്യകളെ രാജ്യത്ത് നിന്ന് പുറത്താക്കുകയാണ്. ജമ്മുകശ്മീരിൽ കുറേ റോഹിങ്ക്യകളുണ്ട്. അവരെ രാജ്യത്ത് നിന്ന് പുറത്താക്കാനാണ് ഉദ്ദേശം. സി.എ.എ അവർക്ക് സംരക്ഷണം നൽകില്ലെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
റോഹിങ്ക്യകൾ ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളല്ല. അവർ മ്യാൻമറിൽ നിന്നുള്ളവരാണ്. റോഹിങ്ക്യകൾ തിരികെ പോകണം. അയൽരാജ്യങ്ങളിെൽ ആറ് ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ് സി.എ.എയുടെ ആനുകൂല്യം നൽകുന്നത്. റോഹിങ്ക്യകൾ ഇതിൽ ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.