അസാധു നോട്ടുകള്‍ കൈവശം വെച്ചാല്‍ 10,000 രൂപ പിഴ
text_fieldsന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ പത്തെണ്ണത്തിലേറെ കൈവശം വെക്കുന്നത് ശിക്ഷാര്‍ഹമാക്കിക്കൊണ്ടുള്ള നിയമത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചു. അസാധു നോട്ട് (ബാധ്യത അവസാനിപ്പിക്കല്‍) നിയമം 2017 അനുസരിച്ച് പത്തിലേറെ അസാധു നോട്ടുകള്‍ കൈവശം വെച്ചാല്‍ കുറഞ്ഞത് 10,000 രൂപ പിഴ ഈടാക്കും.
അസാധുവായ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ഒരു സമാന്തര സമ്പദ്വ്യവസ്ഥ നിലനിര്‍ത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നിയമം. നോട്ട് അസാധുവാക്കിയ സമയത്ത് വിദേശത്തായിരുന്നവര്‍ക്ക് മാര്‍ച്ച് 31 വരെ സത്യവാങ്മൂലം നല്‍കി റിസര്‍വ് ബാങ്കില്‍ അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ സമയം അനുവദിച്ചിരുന്നു.
ഇതു സംബന്ധിച്ച് തെറ്റായ സത്യവാങ്മൂലം നല്‍കിയാല്‍ കുറഞ്ഞത് 50,000 രൂപ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഗവേഷണ ആവശ്യത്തിനായി 25 എണ്ണം വരെ അസാധു നോട്ടുകള്‍ കൈവശം വെക്കാം. അതില്‍ കൂടിയാല്‍ 10,000 രൂപയോ കൈവശമുള്ള പണം 10,000 രൂപയിലേറെയാണെങ്കില്‍ അതിന്‍െറ അഞ്ചിരട്ടിയോ പിഴയായി അടക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.