യു.പി അതിവേഗം നിറം മാറുന്നു; കാവിയണിഞ്ഞ് പൊലീസ് സ്റ്റേഷനും
text_fieldsലഖ്നോ: ഉത്തർപ്രദേശിെൻറ ഒൗദ്യോഗിക നിറമായി കാവിയെ മാറ്റുകയെന്ന ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പദ്ധതി അതിവേഗം യാഥാർഥ്യത്തിലേക്ക്. സംസ്ഥാന ഹജ്ജ് ഹൗസിനെ കാവിനിറം പുതപ്പിച്ചതിനു പിന്നാലെ പൊലീസ് സ്റ്റേഷനുകളും കാവിയിലേക്ക് മാറ്റുന്നതിന് തുടക്കമിട്ടിരിക്കുകയാണ് സർക്കാർ. തലസ്ഥാന നഗരിയായ ലഖ്നോവിലെ 80 വർഷം പഴക്കമുള്ള പൊലീസ് സ്റ്റേഷന് കാവിനിറം നൽകിക്കഴിഞ്ഞു. 1939ൽ നിർമിക്കപ്പെട്ട ഖൈസർ ബാഗ് സ്റ്റേഷന് രാജ്യത്തെ പൊലീസ് സ്റ്റേഷനുകളുടെ പൊതുനിറമായ മഞ്ഞയും ചുവപ്പുമായിരുന്നു ഇതുവരെ. ഇതാണ് മങ്ങിയ വെളുപ്പ് പശ്ചാത്തലത്തിലുള്ള കാവി നിറത്തിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രിയുടെ ഒാഫിസ് നിലനിൽക്കുന്ന ലാൽബഹദൂർ ശാസ്ത്രി ഭവൻ കഴിഞ്ഞ ഒക്ടോബറിൽ കാവിനിറമാക്കിയിരുന്നു. പിന്നാലെ സെക്രേട്ടറിയറ്റിനും നിറം നൽകി. അടുത്തിടെ 50 കാവി ബസുകൾ സർക്കാർ പുറത്തിറക്കി. പ്രൈമറി സ്കൂൾ ബാഗുകളിൽനിന്ന് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിെൻറ ചിത്രം മാറ്റി കാവിനിറം നൽകി. സർക്കാറിെൻറ 100 ദിവസവും ആറുമാസവും ആഘോഷിക്കുന്നതിെൻറ ഭാഗമായി പുറത്തിറക്കിയ ടെക്സ്റ്റ് ബുക്കുകൾക്കും കാവിനിറം. സർക്കാർ പുറത്തിറക്കിയ ഇൻഫർമേഷൻ ഡയറിക്കും ഇതേ നിറം.
നേരത്തേയുണ്ടായിരുന്ന വെള്ളയും പച്ചയും മാറ്റിയാണ് ഹജ്ജ് ഹൗസ് കോമ്പൗണ്ട് മതിലിന് കാവിനിറം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.